Advertisement

ഗുജറാത്തിൽ ബിജെപി ഒരിക്കലും ജയിച്ചിട്ടില്ലാത്ത സീറ്റുകൾ; ഇവിടെ സമവാക്യങ്ങൾ മാറുന്നതെങ്ങനെ ?

December 8, 2022
Google News 2 minutes Read
seats in gujarat where bjp has never won

പതിറ്റാണ്ടുകളായി ബിജെപിയുടെ ആധിപത്യം പ്രകടമായ സംസ്ഥാനമാണ് ഗുജറാത്ത്. പക്ഷേ അവിടെ ചില നിയമസാ സീറ്റുകളുണ്ട്…ഒരിക്കൽ പോലും ബിജെപിക്ക് തൊടാൻ സാധിക്കാത്ത സീറ്റുകൾ ! എന്താണ് ഇവിടെയെല്ലാം സംഭവിക്കുന്നത് ? എന്തുകൊണ്ട് ബിജെപി അവകാശപ്പെടുന്ന മോദി പ്രഭാവം ഇവിടെ പ്രതിഫലിക്കാത്തത് ? ചരിത്രം നോക്കാം… ( seats in gujarat where bjp has never won )

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കോൺഗ്രസിന്റെ കൈയകളിലായിരുന്നു. ഗ്രാൻഡ് ഓൾട്ട് പാർട്ടിയെന്ന് വിശേഷിപ്പിക്കുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പുകളിൽ വെന്നിക്കൊടി പാറിച്ചുകൊണ്ടിരുന്ന കാലം. എന്നാൽ 1980 കളുടെ തുടക്കത്തിൽ ചില രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചു. ആ സമയത്താണ് ജനതാദൾ ചിത്രത്തിലേക്ക് വരുന്നത്. എൽകെ അദ്വാനിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ സോംനാഥിൽ നിന്ന് ഉത്തർ പ്രദേശിലെ അയോധ്യ വരെ രാമ ക്ഷേത്രമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് രഥയാത്ര നടക്കുന്നതും അങ്ങനെയാണ്.

ഇവിടെയെല്ലാം കോൺഗ്രസിനെ അപ്രസക്തമാക്കി ജനതാദളും ബിജെപിയും തഴച്ച് വളർന്നു. ഗുജറാത്ത്, യുപി, ബിഹാർ എന്നീ സംസ്ഥാനങ്ങൾ ‘കൈ’ വിട്ടു. വർഷം 2000 ലേക്ക് കടന്നതോടെ അദ്വാനിയുടെ ഹിന്ദുത്വ രാഷ്ട്രീയം ആളിക്കത്തിക്കാൻ മോദിയും അമിത് ഷായും രംഗത്ത് വന്നു. തുടർന്നുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ പശ്ചിമ ഇന്ത്യ ബിജെപിയുടെ കോട്ടയാക്കി മാറ്റി.

അങ്ങനെ, കഴിഞ്ഞ 27 വർഷമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിക്ക് എന്നാൽ ചില ജില്ലകളിൽ മാത്രം സ്വാധീനം ചെലുത്താൻ സാധിക്കുന്നില്ല എന്നതാണ് അതിശയിപ്പിക്കുന്ന സത്യം. ബോർസാദ്, ഝഗാദിയ, വ്യാര, ഭിലോദ (അരാവലി), മഹുദ, അങ്കലവ്, ദനിലിംഡ, ഗർബാ എന്നിവയാണ് ആ ജില്ലകൾ. ഇതിൽ ഭിലോഡയിൽ 1995 ൽ മാത്രം ബിജെപി അധികാരത്തിൽ വന്നിട്ടുണ്ട്. ഈ ജില്ലകൾക്ക് പുറമെ ഖേദ്ബ്രഹ്‌മ, ദന്ത, ജസ്ദൻ, ധൊരാജി എന്നീ നിയമസഭാ മണ്ഡലങ്ങളും താമര വിരിയാൻ സമ്മതിച്ചിട്ടില്ല ഇതുവരെ.

ഇവിടുത്തെ രാഷ്ട്രീയ സമവാക്യങ്ങൾ എന്ത് ?

മേൽപറഞ്ഞ സീറ്റുകളിലെല്ലാം ഗോത്ര വിഭാഗങ്ങൾക്കാണ് മേൽക്കൈ. ഇവിടെ ചില സീറ്റുകൾ എസ്ടി സംവരണ സീറ്റുകളുമാണ്. ഇവിടെയൊന്നും ഹിന്ദുത്വ രാഷ്ട്രീയം വേരുപിടിക്കാത്തതിന്റെ ഒരു കാരണം ഈ ഗോത്ര വിഭാഗങ്ങളുടെ വിശ്വാസങ്ങളഉം ആചാരങ്ങളും ബിജെപി മുന്നോട്ട് വയ്ക്കുന്ന ഹൈന്ദവ ആചാരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ്. കാലാകാലങ്ങളായി പരമ്പരാഗത കോൺഗ്രസ് അനുകൂലികളുമാണ് ഇവർ. അതിശക്തമായ തന്ത്രം കൊണ്ടല്ലാതെ ഇവിടുത്തെ കോൺഗ്രസ് മണ്ണിളക്കാൻ ബിജെപിക്ക് സാധിക്കില്ല.

ഈ വർഷം സ്ഥിതിഗതികൾ മാറിമറിയുമോ എന്നാണ് നോക്കിയിരുന്ന് കാണേണ്ടത്.

Story Highlights: seats in gujarat where bjp has never won

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here