Advertisement

17 വർഷമായുള്ള ഒരു കാഴ്ച്ച; പഞ്ചാബിലെ തെരുവിൽ ഒരു സ്റ്റൈലൻ ചാട്ട് വില്പനക്കാരി…

December 8, 2022
Google News 3 minutes Read

ജീവിക്കാൻ പല വഴികൾ തേടുന്നവരാണ് നമുക്ക് ചുറ്റും. പ്രചോദനത്തിന്റെ ഒരു നൂറ് ദിനങ്ങൾ അവർ നമുക്ക് നൽകുന്നുണ്ട്. ചിലർ അവരുടെ ജോലികൾ അങ്ങേയറ്റം ആസ്വദിച്ചാണ് ചെയ്യുന്നതും. അത്തരത്തിലൊരു കാഴ്ച്ചയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. പഞ്ചാബിലെ ഒരു തെരുവിലാണ് സംഭവം നടക്കുന്നത്. തലപ്പാവണിഞ്ഞ സർദാർജിമാരുടെ നാട്ടിൽ സ്റ്റൈലിൽ ചാട്ട് വിൽക്കുകയാണ് ഒരു യുവതി.

ചാട്ട് വിൽക്കുന്ന സ്ത്രീയെ വിഡിയോയിൽ കാണാം. യുവതിയുടെ മുടി ഒരു കവർ കൊണ്ട് സർദാർ സ്റ്റൈലിൽ കെട്ടിയിരിക്കുന്നത് കാണാം. 9 ദശലക്ഷത്തിലധികം കാഴ്‌ചകളുള്ള വിഡിയോ സാഹി ഹേ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആണ് പങ്കുവെച്ചിരിക്കുന്നത്.

തന്റെ കടയിൽ ക്യൂ നിൽക്കുന്ന ഉപഭോക്താക്കൾക്ക് ഭക്ഷണം വിളമ്പുകയാണ് യുവതി. അവർ ആലു ടിക്കി ചാട്ടിന്റെ ഒരു പ്ലേറ്റ് തയ്യാറാക്കുന്നത് വിഡിയോയിൽ കാണാം. കഴിഞ്ഞ 17 വർഷമായി ഈ യുവതി അവിടെയാണ് യുവതി ജോലി ചെയ്യുന്നത്. ടീഷർട്ടും പാന്റും ധരിച്ച് സർദാർ സ്റ്റൈലിൽ മുടിയും കെട്ടി നിൽക്കുന്ന ഈ യുവതിയെ കാണാനായി മാത്രം ആളുകൾ കൗതുകപൂർവ്വം ഈ കട സന്ദർശിക്കാറുണ്ട്.

വിഡിയോ ഇന്റർനെറ്റിൽ വളരെയധികം ഹിറ്റായി മാറിയിരിക്കുകയാണ്. ആ പെൺകുട്ടിയുടെ കഥയാണ് ഇപ്പോൾ ആളുകൾ തിരയുന്നത്. ജനിച്ചുവളർന്നത് ആ തെരുവിലാണെന്നും ഇത്രയും വർഷംകൊണ്ട് ആ പ്രദേശത്ത് ഈ പെൺകുട്ടി സുപരിചിതയായ മാറിയെന്നും ആളുകൾ വീഡിയോയ്ക്ക് താഴെ കമന്റ്റ് ചെയ്യുന്നുണ്ട്. എന്തായാലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഈ വേറിട്ട വില്പനക്കാരി ശ്രദ്ധനേടുകയാണ്.

Story Highlights: girl selling chaat on the streets of Punjab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here