ഓസ്ട്രേലിയൻ വനിതാ ടീമിൻ്റെ ഇന്ത്യൻ പര്യടനം നാളെ മുതൽ

ഓസ്ട്രേലിയൻ വനിതാ ടീമിൻ്റെ ഇന്ത്യൻ പര്യടനം നാളെ മുതൽ ആരംഭിക്കും. അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയാണ് പര്യടനത്തിൽ ഓസീസ് കളിക്കുക. പരമ്പരയിലെ ആദ്യ മത്സരം മുംബൈയിലെ ഡോ. ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്ക് ആരംഭിക്കും.
പൂജ വസ്ട്രാക്കർ, കിരൺ നവ്ഗിരെ, സ്നേഹ് റാണ, ഡയലൻ ഹേമലത എന്നിവരെ പരിഗണിക്കാതിരുന്ന ഇന്ത്യ പുതുമുഖം അഞ്ജലി സർവാനിയെയും 2014 നവംബറിൽ അവസാന ടി-20 കളിച്ച ദേവിക വൈദ്യയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യാ കപ്പിൽ ഇടം ലഭിക്കാതിരുന്ന ഹർലീൻ ഡിയോൾ, യസ്തിക ഭാട്ടിയ എന്നിവരെയും ഇന്ത്യ ടീമിൽ പരിഗണിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സ്മൃതി മന്ദന, സബ്ബിനേനി മേഘന, ജമീമ റോഡ്രിഗസ്, ദീപ്തി ശർമ, രേണുക സിംഗ്, രാജേശ്വരി ഗയ്ക്വാദ് തുടങ്ങി പ്രധാന താരങ്ങളൊക്കെ ഉൾപ്പെട്ടിട്ടുണ്ട്.
Story Highlights: india australia women t20 tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here