ഷാർജയിലെ വെയർഹൗസിൽ വൻ തീപിടിത്തം

ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ ആറിലുള്ള സ്‌പെയർ പാർട്‌സ് ഗോഡൗണിൽ വൻ തീപിടിത്തം. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ പൂർണമായും കത്തിനശിച്ചു. അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പുലർച്ചെ 7.15 ഓടെയാണ് തീപിടിത്തമുണ്ടായത്. അൽ മിന, സാമ്‌നാൻ കേന്ദ്രങ്ങളിൽ നിന്നും അൽ നഹ്‌ദ പോയിന്റിൽ നിന്നും സിവിൽ ഡിഫൻസ് വാഹനങ്ങളും ദേശീയ ആംബുലൻസും വിവരം ലഭിച്ചയുടൻ സംഭവസ്ഥലത്തെത്തി അരമണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണങ്ങൾ അന്വേഷിക്കാനും നിർണ്ണയിക്കാനും അധികാരിക്ക് നിർദേശം നൽകിയിട്ടുണ്ട്.
Story Highlights: Massive fire rips through warehouse in Sharjah
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here