Advertisement

ഓക്‌സ്ഫഡ് ഡിക്ഷ്ണറിയുടെ 2022ലെ വാക്ക് ‘ഗോബ്ലിൻ മോഡ്’

December 8, 2022
1 minute Read

ഗോബ്ലിൻ മോഡ് എന്ന പ്രയോഗമാണ് ഓക്‌സ്ഫഡ് ഡിക്ഷ്ണറി 2022ലെ വാക്കായി തിരഞ്ഞെടുത്തത്. അലസരും സ്വന്തം കാര്യം നോക്കുന്നവരുമായി ആളുകൾ മാറുന്നതിനെയാണ് ഗോബ്ലിൻ മോഡ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ഒരു മാസികയിലാണ് ഈ പ്രയോഗം പ്രത്യക്ഷപ്പെട്ടത്. വൈകാതെ ഇത് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ഓക്സ്ഫഡ് ഡിക്ഷ്ണറി എല്ലാവർഷവും ഒരു വാക്ക് വേഡ് ഓഫ് ദ ഇയർ എന്നു പറഞ്ഞ് പ്രസിദ്ധീകരിക്കാറുണ്ട്.

പ്രശസ്തരായ നിഘണ്ടു വിദഗ്ധരടങ്ങിയ പാനലാണ് എല്ലാ വർഷവും വാക്ക് തീരുമാനിക്കുന്നത്. എന്നാൽ പതിവിൽ നിന്ന് വിപരീതമായി ഇത്തവണ 3 വാക്കുകൾ പാനൽ മുന്നോട്ടുവക്കുകയായിരുന്നു. തുടർന്ന് പൊതുജനങ്ങൾക്ക് ഇവയിൽ വോട്ടു ചെയ്യാനുള്ള അവസരവും ഒരുക്കി. ഗോബ്ലിൻ മോഡിനു പുറമേ മെറ്റാവേഴ്സ്, ഐ സ്റ്റാൻഡ് വിത് എന്ന ഹാഷ്ടാഗ് എന്നിവയായിരുന്നു മറ്റുമുള്ളവ. ഡിസംബർ 2 വരെയായിരുന്നു വോട്ട് ചെയ്യാനുള്ള സമയം.

ഐക്യദാർഢ്യം പ്രകടിപ്പിക്കാനായി ആളുകൾ ഉപയോഗിക്കുന്ന ഹാഷ്ടാഗാണ് ഐ സ്റ്റാൻഡ് വിത്. ലോകത്ത് പല ഡിക്ഷ്ണറികളും വേഡ് ഓഫ് ദ ഇയർ പ്രസിദ്ധീകരിക്കാറുണ്ട്. ഓക്സ്ഫഡ് കൂടാതെ മിറിയം വെബ്സ്റ്റർ, കോളിൻസ്, കേംബ്രിജ് തുടങ്ങിയവയൊക്കെ ഇതിൽപെടും. 2004ലാണ് ആദ്യമായി ഓക്സ്ഫഡ് വേഡ് ഓഫ് ദ ഇയർ പ്രസിദ്ധീകരിച്ചത്.

Story Highlights: oxford word of the year 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top