‘നെയ്മോൻ എന്റെ മുത്താണ്’ കുഞ്ഞാനെ കെട്ടിപ്പിടിച്ച് നെയ്മർ!; സ്വപ്നസാക്ഷാൽക്കാരം

ഉമ്മർ ഫാറൂഖ് എന്ന കുഞ്ഞാനെ കെട്ടിപ്പിടിച്ച് ബ്രസീൽ താരം നെയ്മർ. ലോകകപ്പ് ഫുട്ബോൾ മത്സരം കാണുക വലിയ ആഗ്രഹത്തോടെയാണ് താഴേക്കോട്ട് നിന്ന് വീൽചെയറിൽ ഇരുന്ന് കുഞ്ഞാൻ ഖത്തറിൽ വിമാനം ഇറങ്ങിയത്. കുട്ടിക്കാലത്ത് പോളിയോ ബാധിച്ചാണ് കാലുകൾ തളർന്നത്. എന്നാൽ കാൽപന്ത് കൈകൾ കൊണ്ട് തട്ടിക്കളിച്ചും കളിക്കാരെ പ്രോത്സാഹിപ്പിച്ചും അദ്ദേഹം ഫുട്ബോളിനെ ഒപ്പം കൂട്ടി.(ummer farook met with neymar)
ലോകത്തിലെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ഇഷ്ട താരമായ നെയ്മാർ ഉൾപ്പെടെയുള്ള ബ്രസീൽ ടീം അംഗങ്ങളുമായി കെട്ടിപ്പിടിക്കുവാനും സെൽഫിയെടുക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും താരങ്ങൾക്കൊപ്പമുള്ള വിഡിയോ പങ്കുവച്ച് കുഞ്ഞാൻ ഫേസ്ബുക്കിൽ കുറിച്ചു.
ഉമ്മർ ഫാറൂഖ് എന്ന കുഞ്ഞാന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
മനസ് സന്തോഷംകൊണ്ട് തുള്ളിച്ചാടുകയാണ്. ഞാൻ സ്വപ്നം കണ്ടതും ആഗ്രഹിച്ചതും ആണ് ഇന്നലെ 974 സ്റ്റേഡിയത്തിൽ നടന്നത് …. നെയ്മോൻ എന്റെ മുത്താണ്. ഖത്തർ വേൾഡ് കപ്പിലെ കളി കാണാൻ വിമാനം കയറിയപ്പോൾ തന്നെ ഒരു ലക്ഷ്യമുണ്ടായിരുന്നു… എങ്ങനെയെങ്കിലും നമ്മുടെ നെയ്മർ മെസ്സി റൊണാൾഡോ ഇവരുടെ ആരുടേയങ്കിലും കൂടെ ഒരു സെൽഫി എടുക്കണം എന്നുള്ള ഒരു മോഹം.. നടക്കില്ലെന്നറിയാം.. എങ്കിലും ഖത്തറിൽ എത്തിയത് മുതൽ ശ്രമങ്ങൾ ആരംഭിച്ചു.. അങ്ങനെ ഒരു പ്രാവശ്യം ജർമ്മനി സ്പെയിൻ മത്സരം നടക്കുന്ന ആൽബൈത് സ്റ്റേഡിയത്തിൽ അവരുടെ കൂടെ ഗ്രൗണ്ടിലറങ്ങി വലിയ സന്തോഷത്തിലായിരുന്നു… അപ്പോഴും നെയ്മർ മെസ്സി റൊണാൾഡോ സെൽഫി എടുക്കാനുള്ള മോഹം മാത്രം ബാക്കിയായി… ഞാനും ഷബീബും അതിനും ശ്രമിച്ചു കൊണ്ടേയിരുന്നു.. ഒടുവിൽ നമുക്ക് അവസാനമായി ബ്രസീൽ കൊറിയ മത്സരം നമ്മുടെ ഭാഗ്യം പോലെ വന്നതും നെയ്മർ എന്നല്ല ബ്രസീൽ ടീമിനെ മുഴുവനായി കാണാനും കെട്ടിപ്പിടിക്കാനും സെൽഫി യെടുക്കാനും ഭാഗ്യം കിട്ടിയത്…. സപ്പോർട്ട് പ്രാർത്ഥനയും എന്നുമുണ്ടാവണം… താങ്ക്സ് all
Story Highlights: ummer farook met with neymar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here