വിനീഷ്യസ് ജൂനിയറിൻ്റെ വാർത്താസമ്മേളനത്തിനിടെ അതിഥിയായി പൂച്ച: വിഡിയോ

ബ്രസീൽ യുവതാരം വിനീഷ്യസ് ജൂനിയർ നടത്തിയ വാർത്താസമ്മേളനത്തിനിടെ ഒപ്പം കൂടി തെരുവുപൂച്ച. വാർത്താസമ്മേളനത്തിനിടെ പൂച്ച മേശപ്പുറത്തേക്ക് ചാടിക്കയറി ഇരിപ്പുറപ്പിക്കുകയായിരുന്നു. ഇത് കണ്ട് വിനീഷ്യസ് ചിരിച്ചെങ്കിലും ബ്രസീൽ ടീമിൻ്റെ മീഡിയ മാനേജർ ഉടൻ പൂച്ചയെ പിടികൂടി നിലത്തുവിട്ടു. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രീ ക്വാർട്ടറിൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ 4 ഗോളുകൾക്ക് തകർത്ത ബ്രസീൽ ക്വാർട്ടറിൽ ക്രൊയേഷ്യയെ നേരിടും. നാളെ ഇന്ത്യൻ സമയം രാത്രി 8.30 നാണ് മത്സരം.
ലോകകപ്പ് സ്ക്വാഡിലെ മുഴുവൻ താരങ്ങൾക്കും ബ്രസീൽ അവസരം നൽകിയിരുന്നു. ആകെ 26 അംഗങ്ങളുള്ള സ്ക്വാഡിലെ എല്ലാവരും കുറച്ച് സമയമെങ്കിലും ലോകകപ്പിൽ ബ്രസീലിനായി കളിച്ചു. ഇതോടെ ഒരു ലോകകപ്പിൽ 26 അംഗങ്ങൾക്ക് അവസരം നൽകുന്ന ആദ്യ ടീമായും ബ്രസീൽ മാറി.
പ്രീ ക്വാർട്ടറിൻ്റെ 80ആം മിനിട്ടിലാണ് ചരിത്രം പിറന്നത്. ഒന്നാം നമ്പർ ഗോൾ കീപ്പർ അലിസൺ ബെക്കറിനു പകരം ബ്രസീലിയൻ ക്ലബായ പാൽമെരാസിൻ്റെ 34കാരനായ ഗോളി വെവർട്ടൺ പെരേര ഡ സിൽവ കളത്തിലെത്തിലിറക്കിയാണ് ടിറ്റെ തങ്ങളുടെ ബെഞ്ച് കരുത്ത് കാട്ടിയത്. ഒന്നിനെതിരെ 4 ഗോളുകൾക്ക് മുന്നിൽ നിൽക്കെയാണ് ടിറ്റെ ലിവർപൂൾ ഗോളി അലിസനു പകരം വെവർട്ടണെ കളത്തിലിറക്കിയത്.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന മുതിർന്ന താരം ഡാനി ആൽവസ് അടക്കമുള്ളവർക്ക് കാമറൂണിനെതിരായ അവസാന മത്സരത്തിൻ്റെ ആദ്യ ഇലവനിൽ ടിറ്റെ അവസരം നൽകി. ആ കളി എഡേഴ്സൺ ആണ് ഗോൾ വല സംരക്ഷിച്ചത്.
Story Highlights: vinicus jr press met cat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here