27-ാംമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരി തെളിയും

ടാഗോർ, കലാഭവൻ, നിശാഗന്ധി, കൈരളി, ന്യൂ, തുടങ്ങി 14 തിയറ്ററുകർ. പന്ത്രാണ്ടിയരത്തിൽ പരം ഡെലിഗേറ്റുകൾ.70 രാജ്യങ്ങളില്‍നിന്നുള്ള 186 സിനിമകള്‍. ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരി തെളിയും. വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും ( 27th International Film Festival Thiruvananthapuram ).
ലോക സിനിമയിൽ നിന്ന് 85 ഓളം ചിത്രങ്ങളുടെ പ്രീമിയർ പ്രദർശനങ്ങൾ ഇത്തവണത്തെ ഐഎഫ്എഫ്കെയുടെ പ്രധാന സവിശേഷതയെന്ന് ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ ട്വന്റിഫോറിനോട് പറഞ്ഞു. പ്രദർശനത്തിനൊപ്പം ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റിൻ്റെ ലൈവ് മ്യൂസിക് സെഷനും ഇത്തവണ മേളയെ വേറിട്ടതാക്കും.
Read Also:
അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 78 സിനിമകള്‍ പ്രേക്ഷകർക്ക് മുന്നിലെത്തും.
ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ആദരിക്കും. ഉദ്ഘാടനത്തിന് ശേഷം പുര്‍ബയന്‍ ചാറ്റര്‍ജിയുടെ സിതാര്‍ സംഗീതക്കച്ചേരി അരങ്ങേറും. പിന്നാലെ നിശാഗന്ധിയിൽ ഉദ്ഘാടനചിത്രമായ ടോറി ആന്റ് ലോകിത പ്രദര്‍ശിപ്പിക്കും. കാനിൽ വെന്നികൊടി പാറിച്ച റിമൈൻസ് ഓഫ് ദി വിൻഡ് ഉൾപ്പടെ 11 ചിത്രങ്ങൾ ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ചലച്ചിത്ര മേളയുടെ ഓൺലൈൻ റിസർവേഷനും ഇന്ന് ആരംഭിക്കും.
Story Highlights: 27th International Film Festival Thiruvananthapuram
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!