പൊതു പരിപാടിക്കെത്തിയ നടിയെ കാണാൻ ആളുകൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി, നിരവധി പേർക്ക് പരുക്ക്

പൊതു പരിപാടിയിൽ പങ്കെടുക്കാനെത്തിയ നടിയെ കാണുകൾ ആളുകൾ തമ്മിൽ കൂട്ടത്തല്ല്. ഝാർഖണ്ഡ് സർക്കാർ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഭോജ്പുരി നടി അക്ഷര സിങ്ങിനെ കാണാനാണ് ആളുകൾ തടിച്ചുകൂടിയത്. ഇവർക്കിടയിൽ തർക്കമുണ്ടാവുകയും അത് കൂട്ടത്തല്ലിലെത്തുകയുമായിരുന്നു. തുടർന്ന് പൊലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരുക്കേറ്റു.
മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പങ്കെടുക്കാനാണ് നടി അക്ഷര സിങ്ങ് എത്തിയത്. മുഖ്യമന്ത്രി ഉദ്ഘാടനം കഴിഞ്ഞ് പോയതിനു പിന്നാലെ ബിഹാറിലും ഝാർഖണ്ഡിലും ഏറെ ആരാധകരുള്ള അക്ഷരയെ കാണാൻ ആളുകൾ തിക്കിത്തിരക്കുകയായിരുന്നു. അക്രമാസക്തരായ ആളുകൾ പരസ്പരം മർദിക്കുകയും ചടങ്ങിനായി എത്തിച്ച കസേരകൾ അടിച്ചുതകർക്കുകയും ചെയ്തു. ഇതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. നടിയോട് ചിലർ മോശമായി പെരുമാറിയെന്നും റിപ്പോർട്ടുകളുണ്ട്. കനത്ത പൊലീസ് സുരക്ഷയിലാണ് നടിയെ പുറത്തെത്തിച്ചത്.
#अक्षरा_सिंह ने कहा #झारखंड सरकार हर मोर्चे पर विफल है सिर्फ भीड़ जुटाने के लिए हमको बुलाया गया था!#aksharasingh #टीम_1415 pic.twitter.com/Axakr1Uupr
— राष्ट्रवादी दुर्गेश सिंह (@imdurgesh14) December 8, 2022
Story Highlights: akshara sing fans police viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here