‘മെസിയെ കണ്ട് സെൽഫി എടുക്കണം’ അർജന്റീനയുടെ മത്സരം നേരിട്ട് കാണാൻ കുട്ടി ആരാധകൻ നിബ്രാസ് ഖത്തറിൽ എത്തി

അർജന്റീനയുടെ മത്സരം നേരിട്ട് കാണാൻ കുട്ടി ആരാധകൻ നിബ്രാസ് ഖത്തറിൽ എത്തി. സമൂഹമാധ്യമങ്ങളിൽ വൈറലായ കുട്ടി ആരാധകൻ നിബ്രാസും ഇന്നത്തെ അർജന്റീനയുടെ മത്സരം കാണാൻ സ്റ്റേഡിയത്തിലുണ്ടാകും. ട്വന്റിഫോർ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരു ട്രാവൽ ഏജൻസിയാണ് നിബ്രാസിനെ ഖത്തറിൽ എത്തിച്ചത്.(argentina fan nibras reached qatar world cup 2022)
‘കളി ഇന്ന് നേരിട്ട് കാണുന്നതിന്റെ സന്തോഷമുണ്ട്. ലയണൽ മെസിയെ നേരിട്ട് കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഗ്രൗണ്ടിന്റെ വളരെ അടുത്താണ് മത്സരം കാണാനുള്ള ടിക്കറ്റ് ലഭിച്ചത്. മെസിയെ നേരിട്ട് കണ്ട് ഫോട്ടോ എടുക്കാൻ ആവും എന്ന പ്രതീക്ഷയുണ്ട്.
Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ
ഇന്നത്തെ മത്സരത്തിൽ അർജന്റീന വിജയിക്കും. മെസി തുടർച്ചയായ മൂന്ന് ഗെയിമിലാണ് ഗോൾ അടിക്കുന്നത്. ഇന്നും തുടരും. ബ്രസീൽ അർജന്റീന ഫൈനൽ വന്നാൽ ബ്രസീൽ ജയിക്കില്ല.’- നിബ്രാസ് ട്വന്റിഫോറിനോട് പറഞ്ഞു
ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാത്രി 8.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ ബ്രസീൽ ക്രൊയേഷ്യയെ നേരിടും. അജന്റീന നെതർലൻഡ്സ് മത്സരം രാത്രി 12.30 ക്കാണ്.
Story Highlights: argentina fan nibras reached qatar world cup 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here