ചൈന- സൗദി ബന്ധം പുതിയ തലത്തിലേക്ക്; തന്ത്രപ്രധാന സഹകരണ കരാറിൽ ഒപ്പുവച്ചു

ചൈനയും സൗദിയും തന്ത്ര പ്രധാന സഹകരണ കരാറിൽ ഒപ്പുവച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തിയ ചൈനീസ് പ്രസിഡന്റും സൗദി രാജാവും കരാറുകൾ കൈമാറി. വ്യാഴാഴ്ച വൈകിട്ടാണ് ചൈനീസ് പ്രസിഡന്റും സംഘവും റിയാദിലെ യമാമ കൊട്ടാരത്തിലെത്തിയത്.(china saudi relations to a new level)
ചൈനീസ് നേതാവ് അറബ് ബന്ധങ്ങളിൽ ഒരു ‘പുതിയ യുഗം’ പിറന്നതായി ചർച്ചയ്ക്ക് ശേഷം ചൈന പ്രതികരിച്ചു. ചൈനയും ഗൾഫ് രാജ്യങ്ങളും തമ്മിലടുക്കുന്നത് ജാഗ്രതയോടെയാണ് യുഎസ് വീക്ഷിക്കുന്നത്. ഊർജ നയത്തിൽ യുഎസുമായുള്ള സൗദി ബന്ധം ഉലയുന്നതിനിടെയാണ് ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. സൗദി കിരീടാവകാശിയുമായി ചൈനീസ് പ്രസിഡന്റ് വിശദമായ ചർച്ച നടത്തി.
Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ
മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ആദ്യ ദിനം നടന്നത് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള ചർച്ചയാണ്. എണ്ണ വിതരണമടക്കം സൗദിയുമായി വിവിധ വിഷയങ്ങളിൽ ഇടഞ്ഞുനിൽക്കുകയാണ് യുഎസ്. ഇതിനിടെ നടന്ന ചൈനീസ് സന്ദശനത്തിൽ ഇരു രാജ്യങ്ങളും തന്ത്രപ്രധാന സമഗ്ര കരാറിൽ ഒപ്പുവച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവും ചൈനീസ് പ്രസിഡന്റും ചേർന്നാണ് കരാർ ഒപ്പുവച്ചത്.
Story Highlights: china saudi relations to a new level
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here