Advertisement

സ്വർണ വില പവന് 200 രൂപ കൂടി

December 9, 2022
Google News 2 minutes Read
steep increase in gold rate

സംസ്ഥാനത്ത് ഇന്ന് സ്വർണ വില പവന് 200 രൂപ കൂടി. ഇതോടെ 39,800 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാമിന് 4,975 രൂപ. ഈ മാസമാദ്യം രേഖപ്പെടുത്തിയ സ്വർണ വിലയിൽ നിന്ന് 800 രൂപയുടെ വർധനവാണ് 8 ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്. രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന് ശേഷമാണ് വില വർധിച്ചിരിക്കുന്നത് ( Gold price increased by Rs.200 ).

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

‍ഡിസംബർ 1 ന് സ്വർണ വില 39,000 എന്ന നിരക്കിലാണ് ആരംഭിച്ചത്. എന്നാൽ അതിന്റെ പിറ്റേ ദിവസം തന്നെ സ്വർണ വില 400 രൂപ ഉയർന്ന് 39,400 ആവുകയായിരുന്നു. പിന്നീടുള്ള ‍ഡിസംബർ 3,4 ദിവസങ്ങളിൽ സ്വർണ വില മാറ്റമില്ലാതെ തുടർന്നു. ഡിസംബർ‍ 5 ന് ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വില രേഖപ്പെടുത്തിയത്. പവന് 39,680 രൂപയായിരുന്നു ആ ദിവസത്തെ സ്വർണ വില. അതിന് ശേഷം ഡിസംബർ 6ന് സ്വർണ വില 240 രൂപ താഴ്ന്ന് 39,440 ൽ എത്തി.

Story Highlights: Gold price increased by Rs.200

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here