പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനം വേഗത്തില്‍ തീര്‍പ്പാക്കണം; ഹൈക്കോടതി

പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് ഒരു വര്‍ഷം കാത്തിരിക്കണമെന്ന നിബന്ധന ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി. പൗരന്റെ മൗലിക അവകാശങ്ങളുടെ ലംഘനവും ഭര
ണഘടനാ വിരുദ്ധവുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അപേക്ഷ ഉടന്‍ പരിഗണിക്കണമെന്ന് കുടുംബ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി.
പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് കുടുംബ കോടതികള്‍ അപേക്ഷ നിരസിക്കരുത്. രണ്ടാഴ്ചയ്ക്കകം വിവാഹ മോചന ഹര്‍ജി തീര്‍പ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. തങ്ങളുടെ വിവാഹ മോചന അപേക്ഷ നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
Read Also: ഭര്‍ത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയെന്ന് കോടതി; യുവാവിന് വിവാഹ മോചനം അനുവദിച്ചു
ഇത്തരം അപേക്ഷകള്‍ കുടുംബ കോടതി അടിയന്തരമായി പരിഗണിക്കണം. വേഗത്തില്‍ വിവാഹ മോചന ഹര്‍ജി തീര്‍പ്പാക്കുകയും വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളം സ്വദേശിനിയായ യുവതിയും തിരുവനന്തപുരം സ്വദേശിയായ യുവാവുമാണ് കുടുംബ കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
Story Highlights: mutual divorce should settle quickly says high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here