ലിവാകോവിച്ച് മതിൽ തകർത്ത് നെയ്മർ; ബ്രസീൽ മുന്നിൽ(1-0)

ഖത്തർ ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ പോരാട്ടത്തിൽ ക്രൊയേഷ്യയ്‌ക്കെതിരെ ബ്രസീൽ മുന്നിൽ. അധികസമയത്തിന്റെ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ സൂപ്പർ താരം നെയ്മറാണ് ടീമിനെ മുന്നിൽ എത്തിച്ചത്. ബോക്‌സിന് പുറത്തുനിന്ന് പക്വേറ്റയുമായി നടത്തിയ മികച്ച നീക്കത്തിനൊടുവിലാണ് നെയ്മര്‍ വലകുലുക്കിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്.
രണ്ടാം പകുതിയിൽ വിജയഗോളിനായി സമ്മർദ്ദം ചെലുത്തി ബ്രസീൽ ആക്രമിച്ചു കയറിയെങ്കിലും ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാക്കോവിച്ചിന്റെ തകർപ്പൻ സേവുകൾ ടീമിന് രക്ഷയായി. ഗോളെന്ന് തോന്നിച്ച അഞ്ചോളം ഷോട്ടുകളാണ് ലിവാകോവിച്ച് തട്ടിയകറ്റിയത്. ക്രൊയേഷ്യൽ വല ലക്ഷ്യമാക്കി ടാർഗറ്റിലേക്ക് എട്ടു ഷോട്ടുകളാണ് ബ്രസീൽ തൊടുത്തത്. രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ രണ്ടു തവണയാണ് ബ്രസീൽ ഗോളിന് അടുത്തെത്തിയത്.
ആദ്യ പകുതിയിൽ കരുത്തരെ വരിഞ്ഞു മുറുക്കുന്ന പ്രകടനമായിരുന്നു ക്രൊയേഷ്യയുടേത്. ബ്രസീലിയന്‍ നീക്കങ്ങളുടെ മുനയൊടിച്ചത് നിരവധി തവണ. പ്രത്യാക്രമണത്തിലൂടെ നല്ല നീക്കങ്ങള്‍ നടത്താനും ക്രൊയേഷ്യക്ക് കഴിഞ്ഞു.
Story Highlights: Neymar Brilliance Puts Brazil 1-0 Ahead vs Croatia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here