Advertisement

പറവൂർ ചേന്ദമംഗലം മെയിൻ റോഡിന് നടുവിൽ ഗർത്തം; മൂന്നടിയിലേറെ താഴ്ച്ച

December 9, 2022
Google News 1 minute Read
Pit Paravur Chendamangalam main road

പറവൂരിൽ പി.ഡബ്ലിയു.ഡി റോഡിന് നടുവിൽ ഗർത്തം രൂപപ്പെട്ടു. പറവൂർ ചേന്ദമംഗലം മെയിൻ റോഡിലാണ് ഗർത്തം രൂപപ്പെട്ടത്. വ്യാസം കുറഞ്ഞ കുഴിയാണെങ്കിലും ഏതാണ്ട് മൂന്നടിയിലേറെ താഴ്ച്ചയുണ്ട്. കാൽനടയാത്രക്കാർക്ക് പോലും വലിയ ഭീഷണിയാണിതെന്ന് യാത്രക്കാർ പറയുന്നു.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

അപകടങ്ങൾ ഒഴിവാക്കാനായി വെളുത്ത പെയ്ന്റ് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് മുന്നറിയിപ്പ് അടയാളപ്പെടുത്തിയിരിക്കുകയാണ്. ഗതാഗത നിയന്ത്രണത്തിന് പൊലീസ് ട്രാഫിക് കോണുകൾ നിരത്തി അപകട മുന്നറിയിപ്പ് നൽകി.

ഭൂമിക്കടിയിൽ നിന്നും മണ്ണ് ഒഴുകി പോയി ടാറിങ് പ്രതലത്തിനടിയിൽ പൊള്ളയായതാകാം കുഴി രൂപപ്പെടാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പരിശോധനകൾ നടത്തിയാൽ മാത്രമേ എന്താണ് കുഴി രൂപപ്പെടാനുള്ള പ്രധാന കാരണമെന്ന് കണ്ടെത്താനാവൂ.

Story Highlights: Pit in Paravur Chendamangalam main road

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here