ബാലയ്ക്ക് 2ലക്ഷം രൂപ പ്രതിഫലം നല്‍കി, തെളിവുകളുമുണ്ട്; ആരോപണങ്ങള്‍ തള്ളി ഉണ്ണി മുകുന്ദന്‍

സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്ന നടന്‍ ബാലയുടെ ആരോപണങ്ങള്‍ തള്ളി ഉണ്ണി മുകുന്ദന്‍. സിനിമയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും താന്‍ പ്രതിഫലം നല്‍കിയിട്ടുണ്ട്. ഛായാഗ്രാഹകന് ഏഴ് ലക്ഷം രൂപ പ്രതിഫലം നല്‍കി. ബാലയ്ക്ക് രണ്ട് ലക്ഷം രൂപ നല്‍കിയെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഡബ്ബ് ചെയ്യാന്‍ പറ്റാതിരുന്ന സാഹചര്യം സിനിമ ഒടിടിയിലെത്തുമ്പോള്‍ ബാല വ്യക്തമാക്കണമെന്നും ഉണ്ണി മുകുന്ദന്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. പ്രതിഫലം നല്‍കിയത് തെളിയിക്കുന്ന രേഖകളും ഉണ്ണി മുകുന്ദന്‍ പുറത്തുവിട്ടു( unni mukundan denied allegations raised by bala)
ബാലയുമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ സെക്കന്റ് മാര്യേജിന്റെ സമയത്ത് പങ്കെടുത്ത ഒരേയൊരു നടന്‍ ഞാനായിരിക്കാം. ഒരു മുന്‍നിര നടനെ ഒഴിവാക്കിയാണ് ബാലയ്ക്ക് ആ കഥാപാത്രം ഞാന്‍ കൊടുത്തത്. ഫ്രണ്ട്‌സ് എന്ന നിലയിലായിരുന്നു ബാല ആ ചിത്രത്തിന്റെ ഭാഗമായതെങ്കിലും ഞങ്ങള്‍ പ്രതിഫലം കൊടുത്തിട്ടുണ്ട്. 2 ലക്ഷം രൂപയായിരുന്നു അത്. അതിന് തെളിവുകളുമുണ്ട്. 20 ദിവസം ബാല ഞങ്ങളൊടൊപ്പം ജോലി ചെയ്തിരുന്നു. ഒരു ദിവസം 10,000 രൂപ എന്ന നിലയിലാണ് 2 ലക്ഷം കൊടുത്തത്. മുന്‍ ചിത്രത്തില്‍ അദ്ദേഹത്തിന്റെ പ്രതിഫലം മൂന്ന് ലക്ഷമായിരുന്നു എന്നാണ് അറിഞ്ഞത്.
Read Also: ആനുകാലിക പ്രസക്തം, പ്രണയപക; സോഷ്യൽ മീഡിയയ്ക്ക് പുറത്തും ചർച്ചയായി ഹയ
നീ എനിക്ക് വേണ്ടി ചെയ്തത് ഞാന്‍ നിനക്ക് വേണ്ടി ചെയ്യും എന്നാണ് ബാലയെന്നോട് പറഞ്ഞിരുന്നത്. പക്ഷേ ഈ സിനിമയില്‍ ആരും പ്രതിഫലമില്ലാതെ ജോലി ചെയ്തിട്ടില്ല. ബാലയുടെ ചിത്രത്തില്‍ താന്‍ അഭിനയിച്ചപ്പോള്‍ പ്രതിഫലം വാങ്ങിയിട്ടില്ല. ബാല തമാശ കളിക്കുന്നു എന്നാണ് കരുതുന്നത്. വേണമെങ്കില്‍ പരാതി കൊടുത്തോട്ടെ എന്നും ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചു.
ഉണ്ണി മുകുന്ദന്‍ നിര്‍മിച്ച ഷഫീഖിന്റെ സന്തോഷം എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു ബാല ഉന്നയിച്ച ആരോപണം. തനിക്ക് മാത്രമല്ല, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും പണം നല്‍കിയില്ലെന്ന് ബാല പറഞ്ഞിരുന്നു.
Story Highlights: unni mukundan denied allegations raised by bala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here