ബിവറേജസ് കോർപ്പറേഷന്റെ മദ്യവുമായി താമരശേരി ചുരമിറങ്ങിയ ലോറി കൊക്കയിലേക്ക് മറിഞ്ഞു

ബിവറേജസ് കോർപ്പറേഷന്റെ മദ്യവുമായി താമരശേരി ചുരമിറങ്ങിയ ലോറി കൊക്കയിലേക്ക് മറിഞ്ഞു. ഒന്നാം വളവില്‍നിന്നാണ് ലോറി കൊക്കയിലേക്ക് മറിഞ്ഞത്.മദ്യക്കുപ്പികളാണ് ലോറിയില്‍ ഉള്ളത്. നിസാര പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.(accident thamarassery liquor lorry falls into gorge)
Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ
അപകടത്തില്‍പ്പെട്ട ലോറിയില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.ബെംഗളൂരുവില്‍ നിന്ന് മാഹിയിലേക്കുപോയ ലോറിയാണ് മറിഞ്ഞത്. അപകടത്തെത്തുടര്‍ന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ സ്‌ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് സ്ഥലത്ത് ജനങ്ങള്‍ എത്തിയെങ്കിലും അവരെ ലോറിക്ക് അടുത്തേക്ക് കടത്തിവിട്ടിട്ടില്ല.
Story Highlights: accident thamarassery liquor lorry falls into gorge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here