വിസ തട്ടിപ്പുമായി എക്സൈസ് ഉദ്യോഗസ്ഥൻ; റഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് 60 ഓളം പേരെ പറ്റിച്ചു

കൊച്ചിയിൽ എക്സൈസ് ഉദ്യോഗസ്ഥൻ വിസ തട്ടിപ്പ് നടത്തിയതായി പരാതി. കച്ചേരിപ്പടിയിലെ സിവിൽ എക്സൈസ് ഓഫീസർ അനീഷിനെതിരെ ആണ് പരാതി ലഭിച്ചത്. 60 ഓളം പേരാണ് തട്ടിപ്പിന് ഇരയായത്. റഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
Read Also: ആനക്കയം സർവിസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് കേസ്; രണ്ട് വർഷം പിന്നിട്ടിട്ടും നഷ്ടമായ പണം ലഭിക്കാത്തതെ നിക്ഷേപകർ
കച്ചേരിപ്പടിയിലെ സിവിൽ എക്സൈസ് ഓഫീസർ അനീഷ് പലരിൽ നിന്നായി ഒരു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ വാങ്ങിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ടവരെ ലഹരി കേസിൽ കുടുക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ആരോപണ വിധേയനായ അനീഷ് ഒളിവിലാണെന്നാണ് പരാതിക്കാർ പറയുന്നത്.
Story Highlights: Excise officer aneesh visa fraud kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here