സെമി പ്രവേശനത്തിന് ഒരടി മുന്നില്‍ അര്‍ജന്റീന

മത്സരത്തിന്റെ 45 മിനിറ്റ് പിന്നിടുമ്പോള്‍ സെമി പ്രവേശനത്തിന് നെതര്‍ലന്‍ഡ്‌സിനേക്കാള്‍ ഒരടി മുന്നിലെത്തി അര്‍ജന്റീന. 35-ാം മിനിറ്റില്‍ മെസിയുടെ തന്ത്രപൂര്‍വമായ പാസില്‍ ഡച്ച് പ്രതിരോധം തകര്‍ത്ത് മോളിനയിലൂടെയാണ് സുന്ദരമായ ഗോള്‍ പിറന്നത്. ആദ്യ പകുതിയില്‍ അഞ്ച് ഷോട്ടുകള്‍ ഉതിര്‍ത്ത അര്‍ജന്റീന മൂന്നെണ്ണം ഓണ്‍ ടാര്‍ജെറ്റിലുമടിച്ചു. ഒരൊറ്റ ഷോട്ടുപോലും ഓണ്‍ ടാര്‍ഗെറ്റിലേക്കടിക്കാന്‍ പക്ഷേ നെതര്‍ലന്‍ഡ്‌സിന് സാധിച്ചില്ല. പന്ത് കൂടുതല്‍ സമയവും കൈവശം വച്ചത് നെതര്‍ലന്‍ഡ്‌സ് ആയിരുന്നെങ്കിലും അര്‍ജന്റീന കളം പിടിക്കുകയായിരുന്നു. ( fifa world cup live Argentina vs Netherlands half time )
ഖത്തര്‍ ലോകകപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ക്വാട്ടര്‍ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ അര്‍ജന്റീനയുടെ ആദ്യ ഗോള്‍. മെസിയുടെ തന്ത്രപൂര്‍വമായ പാസില്‍ ഡച്ച് പ്രതിരോധം തകര്‍ത്ത് മോളിനയിലൂടെയാണ് സുന്ദരമായ ഗോള്‍ പിറന്നത്.
കളിയുടെ എട്ടാം മിനിറ്റില്‍ ഡച്ച് കീപ്പര്‍ നോപ്പര്‍ട്ടിന്റെ പാസ് അല്‍വാരസിന് സമീപത്തെത്തിയത് നെതര്‍ലന്‍ഡ്‌സ് ആരാധകരുടെ നെഞ്ചിടിപ്പേറ്റി. 12-ാം മിനിറ്റില്‍ ഗോളിനായുള്ള അര്‍ജന്റീനയുടെ ശ്രമം പരാജയപ്പെട്ടു. 22-ാം മിനിറ്റിലെ മെസിയുടെ നീക്കം ബാറിന് മുകളിലൂടെ പാഞ്ഞു. 24-ാം മിനിറ്റിലെ ബെര്‍ഗ്വിറ്റിന്റെ ഷോട്ടും പുറത്തേക്കായിരുന്നു.
Read Also: ഗോള്‍ വേട്ടയില്‍ ഇതിഹാസ താരം പെലെയ്‌ക്കൊപ്പമെത്തി നെയ്മര്‍
എമിലിയാനോ മാര്‍ട്ടിനെസ്, ക്രിസ്റ്റ്യന്‍ റൊമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, നിക്കോളാസ് ഒട്ടാമെന്‍ഡി, നഹുവല്‍ മൊലിന, മാര്‍ക്കോസ് അക്യൂന, റോഡ്രിഗോ ഡി പോള്‍, അലക്‌സിസ് മാക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, ജൂലിയന്‍ അല്‍വാരസ്, ലയണല്‍ മെസ്സി എന്നീ ചുണക്കുട്ടികളാണ് ആരാധകരുടെ പ്രിയ ടീമായ അര്‍ജന്റീനയ്ക്കുവേണ്ടി കളത്തിലിറങ്ങിയത്.
പ്രീ ക്വാര്‍ട്ടറില്‍ ഇറങ്ങിയ ടീമിനെ നെതര്‍ലന്‍ഡ്‌സ് നിലനിര്‍ത്തിയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ കളിച്ച പപ്പു ഗോമസിനെ ഒഴിവാക്കി പ്രതിരോധം ശക്തിപ്പെടുത്തിയാണ് അര്‍ജന്റീന ഇറങ്ങിയത്. 3-5-2 എന്ന അധികം പരീക്ഷിക്കാത്ത ശൈലിയാണ് ഇന്ന് മത്സരത്തില്‍ അര്‍ജന്റീന പുറത്തെടുത്തത്. ഈ മത്സരത്തില്‍ ഉണ്ടാകില്ലെന്ന് നേരത്തെ വാര്‍ത്തകള്‍ വന്ന ഡീ പോള്‍ ആദ്യ ഇലവനില്‍ തന്നെ ഇന്ന് കളിക്കാനിറങ്ങി. ഈ മത്സരത്തില്‍ വിജയിച്ചെത്തുന്ന ടീം സെമിയില്‍ കരുത്തരായ ബ്രസീലിനെ തോല്‍പ്പിച്ചെത്തിയ ക്രൊയേഷ്യയെയാണ് നേരിടുക.
2014ലെ സെമിഫൈനലിലാണ് അവസാനമായി അര്‍ജന്റീനയും നെതര്‍ലന്‍ഡ്‌സും തമ്മില്‍ ഏറ്റുമുട്ടുന്നത്. എക്‌സട്രാ ടൈമിന് ശേഷം കളിയില്‍ അര്‍ജന്റീന ജയിച്ചുകയറുകയായിരുന്നു. മെക്‌സിക്കോ, ഓസ്‌ട്രേലിയ, പോളണ്ട് എന്നിവരെ തോല്‍പ്പിച്ച അര്‍ജന്റീന ലൂയി വാന്‍ ഗാളിന്റെ തന്ത്രങ്ങള്‍ പയറ്റുന്ന മികച്ച ടീമിനെ തന്നെയാണ് നേരിടുന്നത്.
നെതര്‍ലന്‍ഡ്സും അര്‍ജന്റീനയും തമ്മിലുള്ള ആറാമത്തെ ലോകകപ്പ് ഏറ്റുമുട്ടലാണിത്. സ്വീഡനെതിരെ ബ്രസീലും ജര്‍മ്മനിക്കെതിരെ അര്‍ജന്റീനയും (രണ്ടും ഏഴ് പ്രാവശ്യം വീതം) മാത്രമാണ് ഇതിനെ മറികടന്നിട്ടുള്ളത്.
Story Highlights: fifa world cup live Argentina vs Netherlands half time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here