Advertisement

സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷ ഫലം; കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ലീഡ് ഐ.എ.എസില്‍ നിന്ന്

December 10, 2022
Google News 3 minutes Read

സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷയില്‍ 22 പേരെ വിജയിപ്പിച്ച് തിരുവനന്തപുരത്തെ ലീഡ് ഐഎഎസ് അക്കാദമി.
മൂന്നു മാസം നീണ്ടുനിന്ന ആന്‍സര്‍ റൈറ്റിങ്ങ് പരിശീലനത്തിലൂടെയാണ് അക്കാദമി തിളക്കമാര്‍ന്ന ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

രാജ്യത്തെ തന്നെ എഴുതി പാസാകാന്‍ ഏറ്റവും കടുപ്പമുള്ളതാണ് സിവില്‍ സര്‍വീസിന്റെ മെയിന്‍സ് പരീക്ഷ. 5 ദിവസങ്ങളിലായി ഒന്‍പത് പേപ്പറുകള്‍ എഴുതി പാസാകേണ്ട പരീക്ഷയാണ് ഇത്. ഇതില്‍ മികച്ച മാര്‍ക്ക് വാങ്ങുന്ന 2000 ത്തോളം പേരാണ് ഈ പരീക്ഷ പാസാകുന്നത്.

2020 – ല്‍ പ്രവര്‍ത്തനം ആരംഭിച്ച ലീഡ് ഐ.എ.എസ് അക്കാഡമിയില്‍ നിന്ന് തന്നെയായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷവും കേരളത്തില്‍ ഏറ്റവും കൂടുതല്‍ മെയിന്‍സ് റിസല്‍റ്റ് ഉണ്ടായിരുന്നത്. ഈ നേട്ടം ഇത്തവണയും തുടരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ലീഡ് ഐ.എ.എസ് അക്കാഡമി ഡയറക്ടര്‍ എസ് . ശരത്ത് കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികളുടെ ലേണിംഗ്, സ്‌കോറിംഗ് സ്‌കില്ലുകള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രത്യേക പരിശീലന പദ്ധതികള്‍, പേഴ്‌സണല്‍ അറ്റന്‍ഷന്‍ ലഭിക്കുന്ന തരത്തിലുള്ള മെന്റര്‍ഷിപ്പ് പരിപാടികള്‍ എന്നിവയൊക്കെ അക്കാഡമിയുടെ വിജയത്തിനു പിന്നില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പേഴ്‌സണല്‍ അറ്റന്‍ഷനോടൊപ്പം പേപ്പറുകള്‍ വിശകലനം ചെയ്യുന്ന കംപാരിറ്റിവ് ഇവാല്യുവേഷനും ഈ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. കംപാരിറ്റിവ് ഇവാല്യുവേഷന്‍ പഠനരീതി രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് ലീഡ് ഐ.എ.എസ് അക്കാദമിയാണ് .

കഴിഞ്ഞ മൂന്നു വര്‍ഷവും സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യ കടമ്പയായ പ്രിലിംസ് പരീക്ഷക്ക് കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കുവാനും പ്രിലിംസ് കില്ലര്‍ പ്രോഗ്രാമിലൂടെ ലീഡ് ഐഎഎസ് അക്കാദമിക്ക് സാധിച്ചു.

ലീഡ് ഐഎഎസ് അക്കാദമിയ്ക്ക് കീഴില്‍ അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ലീഡ് ഐഎഎസ് ജൂനിയര്‍ എന്ന പേരില്‍ ടാലന്റ് ഡവലപ്മെന്റ് പ്രോഗ്രാമും നടന്നുവരുന്നുണ്ട്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ മാര്‍ഗനിര്‍ദേശത്തോടെ തയ്യാറാക്കിയ കരിക്കുലമാണ് ലീഡ് ഐഎഎസ് ജൂനിയറിന്റേത്. ലീഡ് ഐഎഎസ് അക്കാദമി നല്‍കുന്ന വര്‍ക്ക് ബുക്കുകളുടെ സഹായത്തോടെ, ഓണ്‍ലൈനില്‍ ലൈവായിട്ടാണ് അധ്യാപകര്‍ ക്ലാസുകള്‍ നല്‍കുന്നത്. വാരാന്ത്യങ്ങളിലെ ക്ലാസുകളുള്‍ക്ക് പുറമെ മെന്റര്‍ഷിപ്പ് സെഷനുകളും ആഴ്ചതോറുമുള്ള ഫാക്ട് ബെയ്സ്ഡ് ഇന്ററാക്ടീവ് പ്രോഗ്രാമുകളും ഉള്‍പ്പെടും. എല്ലാ മാസവും ഐഎഎസ്/ ഐപിഎസ് ഉദ്യോഗസ്ഥര്‍ കുട്ടികളുമായി നേരിട്ട് സംവദിക്കുന്നുമുണ്ട്.
ക്ലാസുകള്‍ ഹൈബ്രിഡ് മോഡിലായതിനാല്‍ സ്‌കൂള്‍ പഠനത്തെ ബാധിക്കുകയുമില്ല

ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സിവില്‍ സര്‍വീസ് കോച്ചിംഗ് പ്ലാറ്റ്ഫോമാണ് ലീഡ് ഐഎഎസ് ജൂനിയര്‍. ലീഡ് ഐഎഎസ് ജൂനിയറിന് തിരുവനന്തപുരം, ബെംഗളൂരു, ഹൈദരാബാദ്, ഷാര്‍ജ എന്നിവിടങ്ങളില്‍ സെന്ററുകളുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, ലീഗല്‍ അവയര്‍നെസ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, എത്തിക്സ്, ഗുഡ് ഗവേണന്‍സ് തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ആഴ്ചതോറും സെഷനുകളും ആക്ടിവിറ്റികളും ലീഡ് ഐഎഎസ് ജൂനിയറില്‍ ഉണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ സിവില്‍ സര്‍വീസസ് നേടാന്‍ സഹായിക്കുന്ന ലീഡ് ഐ.എ.എസിലെ മെന്റേഴ്‌സ് തന്നെയാണ് ഇതിനെല്ലാം നേതൃത്വം നല്‍കുന്നത്.

പുതിയ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് – ഫോണ്‍ :
IND : 8592946560 , 8592822622,
UAE: +971 503301450
ഇമെയില്‍ – info@leadiasacademy.com
വെബ്സൈറ്റ് – https://www.leadiasacademy.com/

Story Highlights: Lead IAS Academy: Best Civil Service Coaching Institute

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here