ഹൃദയാഘാതം മൂലം മലയാളി സൗദിയില്‍ മരിച്ചു

പ്രവാസി മലയാളി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ മാള ചക്കാംകാട്ടില്‍ സ്വദേശി എടത്താത്തറ സെയ്തു മുഹമ്മദിന്റെ മകന്‍ അബ്ദുറഹ്‌മാന്‍ കുട്ടിയാണ് അന്തരിച്ചത്. 63 വയസായിരുന്നു. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ദമാമിന് സമീപം ജുബൈലില്‍ വച്ചായിരുന്നു അന്ത്യം. (malayali died in Saudi arabia)
സെദം കോണ്‍ട്രാക്ടിംഗ് കമ്പനി ജീവനക്കാരാനാണ് അബ്ദുറഹ്‌മാന്‍ കുട്ടി. നൈറ്റ് ഷിഫ്റ്റായി ജോലിയില്‍ കയറിയുടന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അബ്ദുറഹ്‌മാന്‍ കുട്ടി സൗദി അറേബ്യയില്‍ എത്തുന്നത്. സമസ്ത ഇസ്ലാമിക് സെന്റര്‍ ജുബൈല്‍ സെന്റര്‍ കമ്മിറ്റി ഭാരവാഹിയാണ്. ലൈല ഭാര്യയും അസീല, അഫീല, സല്‍മാന്‍ എന്നിവര്‍ മക്കളുമാണ്.
Story Highlights: malayali died in Saudi arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here