Advertisement

മഞ്ഞിനടിയിൽ നിന്ന് പെന്‍ഗ്വിന്‍ പോസ്‌റ്റോഫീസ് വീണ്ടെടുത്ത് റോയല്‍ നേവി

December 10, 2022
Google News 2 minutes Read

ലോകത്തിന്റെ അങ്ങേക്കോണില്‍ മനുഷ്യവാസമില്ലാത്ത അന്റാര്‍ട്ടിക്കയിലെ ഗൗടിയര്‍ ദ്വീപിൽ ഒരു പോസ്‌റ്റോഫീസ് ഉണ്ട്. ഒപ്പമൊരു ഗിഫ്റ്റ്‌ഷോപ്പും ക്വാര്‍ട്ടേഴ്‌സും. താമസക്കാര്‍ ആരുമില്ലെങ്കിലും പോസ്റ്റ്മാസ്റ്ററും ഗിഫ്റ്റ്‌ഷോപ്പ് മാനേജരും സഹായികളുമായി കുറച്ചുപേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ലോകത്തിലെ ഏറ്റവും വിദൂരവും ഒറ്റപ്പെട്ടതുമായ പോസ്റ്റ് ഓഫീസാണിത്. ദ്വീപ് സമൂഹങ്ങളില്‍ കാണപ്പെടുന്ന ജെന്റൂ പെന്‍ഗ്വിനുകളുടെ വിഹാര കേന്ദ്രം കൂടിയാണിവിടം. അതുകൊണ്ടുതന്നെ ഇത് പെന്‍ഗ്വിന്‍ പോസ്‌റ്റോഫീസ് എന്നാണ് ഇത് അറിയപ്പെടുന്നു.

ഈ ഒറ്റപ്പെട്ട സ്ഥലത്തേക്ക് ആരാണ് കത്തെഴുതുക എന്നാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ തെറ്റി. ഇവിടേക്ക് എല്ലാവർഷവും എണ്‍പതിനായിരത്തോളം കത്തുകളും കാര്‍ഡുകളുമാണ് ഇവിടെ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നുണ്ട്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെ വര്‍ഷത്തില്‍ വെറും അഞ്ചുമാസക്കാലം മാത്രമാണ് പോസ്‌റ്റോഫീസ് പ്രവര്‍ത്തിക്കുക. ഇവിടേക്ക് മാത്രമായി നാല് പേരെ ഓരോ വര്‍ഷവും യു.കെ സര്‍ക്കാര്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുകയും ചെയ്യും.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കോവിഡ് പ്രതിസന്ധിയായതുകൊണ്ട് കഴിഞ്ഞ രണ്ടുവര്‍ഷക്കാലം സന്ദര്‍ശകരെ വിലക്കി പോസ്റ്റോഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു. വീണ്ടും പ്രവർത്തനം ആരംഭിക്കാൻ ഇരിക്കെയാണ് കനത്ത മഞ്ഞുവീഴ്ചയില്‍ പോസ്റ്റ് ഓഫീസ് മൂടിപ്പോയത്. ബ്രിട്ടീഷ് റോയല്‍ നേവിക്കാര്‍ രണ്ടുദിവസത്തെ കഠിനപ്രയത്‌നം നടത്തി പോസ്‌റ്റോഫീസും കെട്ടടിവും വീണ്ടെടുതിരിക്കുകയാണ്. പ്രത്യേകിച്ചൊരു ആധുനിക ഉപകരണങ്ങളും ഉപയോഗിക്കാതെ മഞ്ഞുകട്ടകള്‍ നേവി ഉദ്യോഗസ്ഥര്‍ കോരിമാറ്റുകയായിരുന്നുവെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒടുവില്‍ നീണ്ട ശ്രമത്തിനൊടുവിൽ പൈതൃക കെട്ടിടത്തിന് പുതുജീവന്‍ ലഭിച്ചു.

Story Highlights: Royal Navy Sailors Help Dig Out World’s Most Remote Post Office In Antarctica After Heavy Snowfall

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here