അന്റാർട്ടിക്കയിലെ പോസ്റ്റ് ഓഫീസിൽ തൊഴിലവസരം

അന്റാർട്ടിക്കയിലെ പോസ്റ്റ് ഓഫീസിൽ തൊഴിലവസരം. അൻ്റാർട്ടിക്കയിലെ പോർട്ട് ലോക്ക്റോയിലുള്ള പോസ്റ്റ് ഓഫീസിലേക്കാണ് ജോലി ഒഴിവ് വന്നിരിക്കുന്നത്. ‘പെൻഗ്വിൻ പോസ്റ്റ് ഓഫീസ്’ എന്നറിയപ്പെടുന്ന ഈ പോസ്റ്റ് ഓഫീസ് വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ്. ഓരോ സീസണിലും 18,000 വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.
1944ൽ സ്ഥാപിതമായ ബ്രിട്ടീഷ് റിസർച്ച് സ്റ്റേഷനായാണ് ഈ കെട്ടിടം സ്ഥാപിച്ചത്. ഇപ്പോൾ യുകെ അൻ്റാർട്ടിക് ഹെറിറ്റേജ് ട്രസ്റ്റിനു കീഴിലുള്ള ഈ കെട്ടിടം മ്യൂസിയവും പോസ്റ്റ് ഓഫീസുമായി പ്രവർത്തിക്കുന്നു. ഒരു ഗിഫ്റ്റ് ഷോപ്പും ഇവിടെയുണ്ട്. പെൻഗ്വിനുകളുടെയും പെൻഗ്വിൻ കുഞ്ഞുങ്ങളുടെയും എണ്ണമെടുക്കുക, കത്തുകൾ വേർതിരിച്ച് എത്തിക്കുന്ന എന്നതാണ് ഇവിടെ ജോലി. ഒരു മുറിയിലാണ് ജീവനക്കാരൊക്കെ കിടക്കുക. ഇതിനുള്ളിൽ ശുചിമുറിയില്ല. കുളിക്കാൻ വെള്ളം ലഭിക്കില്ല. ഇടക്കെത്തുന്ന കപ്പലുകളാണ് ജീവനക്കാർക്ക് കുളിക്കാൻ സൗകര്യമൊരുക്കാറുള്ളത്. ഇൻ്റർനെറ്റ്, സെൽഫോൺ സൗകര്യങ്ങൾ ലഭിക്കില്ല. സാറ്റലൈറ്റ് ഫോൺ കോളുകൾക്ക് ഉയർന്ന നിരക്കാണുള്ളത്.
Story Highlights: antartica post office job
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here