Advertisement

‘വിമാനത്തിന്റെ കോക്‌പിറ്റിൽ കയറാൻ ശ്രമം’: ഷൈന്‍ ടോം ചാക്കോയെ ഇറക്കിവിട്ടു

December 10, 2022
2 minutes Read

ദുബായിൽ നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ എയർലൈൻസ് അധികൃതർ പുറത്താക്കി. ദുബായ് വിമാനത്താവളത്തിൽവച്ചാണ് സംഭവം.(shine tom chacko forcibly removed from flight)

പുതിയ ചിത്രത്തിന്റെ ദുബായ് പ്രമോഷൻ ഇവന്റിന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് ഷൈൻ ടോം യാത്ര ചെയ്യുന്ന വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചത്. ഷൈൻ ടോം ചാക്കോയെ എയർ പോർട്ട് അധികൃതർക്ക് കൈമാറിയിരിക്കുകയാണ്.

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

നടന്റെ അസ്വാഭാവിക പെരുമാറ്റം കണ്ട അധികൃതർ അദ്ദേഹത്തെ വിമാനത്തിൽ നിന്നു പുറത്താക്കുകയായിരുന്നു. ഷൈൻ ഷൈൻ ടോമിനൊപ്പം പ്രമോഷനെത്തിയ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ അതേ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചെന്നാണ് റിപ്പോർട്ട്.

Story Highlights: shine tom chacko forcibly removed from flight

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top