Advertisement

പെര്‍മിറ്റില്ലാതെ സൗദി – ഖത്തര്‍ അതിര്‍ത്തിയിലെത്തുന്ന വാഹനങ്ങള്‍ തിരിച്ചയയ്ക്കും

December 11, 2022
2 minutes Read

ഖത്തറിലേക്ക് സ്വന്തം വാഹനങ്ങളില്‍ പോകാന്‍ ആഗ്രഹിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാർ യാത്രയ്ക്കായി മുന്‍കൂര്‍ പെര്‍മിറ്റ് എടുക്കണമെന്ന് സൗദി അറേബ്യയുടെ പബ്ലിക് സെക്യൂരിറ്റി വിഭാഗം അറിയിച്ചു.

പെര്‍മിറ്റില്ലാതെ സൗദി – ഖത്തര്‍ അതിര്‍ത്തിയില്‍ എത്തുന്ന എല്ലാ വാഹനങ്ങളും തിരിച്ചയക്കുമെന്നും അറിയിപ്പില്‍ പറയുന്നു. പെര്‍മിറ്റെടുക്കാതെ എത്തിയ നിരവധിപ്പേര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കാതെ മടങ്ങിപ്പോകേണ്ടി വന്ന സാഹചര്യത്തിലാണ് അറിയിപ്പ്.

ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റോ ഹയ്യ കാര്‍ഡോ ഇല്ലാത്ത, ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഖത്തറില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ട്. കരമാര്‍ഗവും വ്യോമ മാര്‍ഗവുമെല്ലാം ഇങ്ങനെ ഖത്തറിലെത്താം. എന്നാല്‍ സ്വന്തം വാഹനങ്ങളില്‍ ഖത്തറിലേക്ക് പോകുന്നവര്‍ക്ക് അതിനുള്ള മുന്‍കൂര്‍ അനുമതി വേണം.

Read Also: സൗദിയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

ഇതിന് പുറമെ സൗദി – ഖത്തര്‍ അതിര്‍ത്തിയില്‍ സ്വന്തം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്‍ത ശേഷം ബസില്‍ ഖത്തറിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ പാര്‍ക്കിങ് റിസര്‍വേഷന്‍ എടുത്തിരിക്കണം. ഇതിന് പുറമെ സല്‍വ അതിര്‍ത്തി പോസ്റ്റില്‍ നിന്ന് ഖത്തറിലേക്ക് പോകാന്‍ ബസ് റിസര്‍വേഷന്‍ ഇല്ലാത്തവരുടെ വാഹനങ്ങളും അതിര്‍ത്തിയില്‍ നിന്ന് തിരിച്ചയക്കും.

Read Also: Any vehicle without entry permit to Qatar will be returned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top