Advertisement

അംബേദ്കറെ അധിക്ഷേപിച്ചു; മഹാരാഷ്ട്ര മന്ത്രിക്ക് നേരെ കരിമഷിയാക്രമണം

December 11, 2022
2 minutes Read

മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയും ബിജെപി നേതാവുമായ ചന്ദ്രകാന്ത് പാട്ടീലിന് നേരെ കരിമഷിയാക്രമണം. മന്ത്രിക്ക് നേരെ മഷിയെറിഞ്ഞയാളെ പിടികൂടിയെന്നും കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ചിഞ്ച്‌വാഡ് പൊലീസ് കമ്മീഷണര്‍ അങ്കുഷ് ഷിന്‍ഡെ പറഞ്ഞു.(black ink thrown at maharashtra minister)

ഡോ ബി ആര്‍ അംബേദ്കറിനെയും സാമൂഹ്യ പരിഷ്‌കര്‍ത്താവ് ജ്യോതിബ ഫൂലെയെയും അധിക്ഷേപിച്ചെന്നാരോപിച്ചാണ് മന്ത്രിക്ക് നേരെ മഷിയെറിഞ്ഞ് പ്രതിഷേധിച്ചത്. സ്‌കൂളുകള്‍ നിര്‍മ്മിക്കാന്‍ ബി ആര്‍ അംബേദ്കറും ജ്യോതിബ ഫൂലെയും ഭിക്ഷ യാചിച്ചെന്ന മന്ത്രിയുടെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്.

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

സംഭവത്തില്‍ അപലപിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തി. ചന്ദ്രകാന്ത് പാട്ടീലിന് നേരെയുണ്ടായ ആക്രമണം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞത് ദുര്‍വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ഫഡ്‌നാവിസ് പറഞ്ഞു. അംബേദ്കറിനെയും ജ്യോതിബ ഫൂലെയെയും കുറിച്ച് പറഞ്ഞ പരാമര്‍ശങ്ങളില്‍ അദ്ദേഹം ക്ഷമ പറഞ്ഞ് നിലപാട് വ്യക്തമാക്കിയതിന് ശേഷവും അദ്ദേഹത്തെ ഉപദ്രവിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം തനിക്കെതിരെ നടന്ന ആക്രമണം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ ആരോപിച്ചു.

Story Highlights: black ink thrown at maharashtra minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top