പറന്നുയരാൻ എയർ ഇന്ത്യ; ശതകോടികളുടെ 500 വിമാനങ്ങൾ വാങ്ങുമെന്ന് റിപ്പോര്‍ട്ട്

ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട് നടത്താനൊരുങ്ങി എയർ ഇന്ത്യ. 500 പുതിയ വിമാനങ്ങൾക്ക് വാങ്ങാൻ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്. എയര്‍ബസ്, ബോയിങ് എന്നീ കമ്പനികളില്‍ നിന്നാവും വിമാനങ്ങള്‍ വാങ്ങുകയെന്നും വാര്‍ത്താ എജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു.
എയർബസ് എ 350, ബോയിംഗ് 787, 777 എന്നിവയുൾപ്പെടെ 400-ലധികം നാരോ ബോഡി ജെറ്റുകളും നൂറോ അതിലധികമോ വൈഡ്-ബോഡി വിമാനങ്ങളും കമ്പനി വാങ്ങും. ഇതിനായി എയര്‍ ഇന്ത്യ ആയിരം കോടി ഡോളറോളം ചെലവഴിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ചരിത്ര ഇടപാടിനെ കുറിച്ച് എയര്‍ ഇന്ത്യയോ എയർബസോ ബോയിങ്ങോ പ്രതികരിച്ചിട്ടില്ല.
Story Highlights: In Historic Order Air India May Buy 500 Aircraft Worth Billions
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here