Advertisement

തിരിച്ചടിയ്ക്കാൻ ഇന്ത്യ; ജയം തുടരാൻ ഓസ്ട്രേലിയ: രണ്ടാം ടി-20 ഇന്ന്

December 11, 2022
Google News 2 minutes Read

ഇന്ത്യ – ഓസ്ട്രേലിയ വനിതാ ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ആദ്യ മത്സരത്തിൽ ദയനീയമായി പരാജയപ്പെട്ട ഇന്ത്യക്ക് ഇന്ന് വിജയിക്കേണ്ടത് അത്യാവശ്യമാണ്. അതേസമയം, ടി-20 യിൽ ഇന്ത്യക്കെതിരായ മുൻതൂക്കം നിലനിർത്തുകയാവും ഓസ്ട്രേലിയയുടെ ലക്ഷ്യം. മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് മത്സരം.

ആദ്യ ടി-20 യിൽ ഇന്ത്യ 9 വിക്കറ്റിനാണ് പരാജയപ്പെട്ടത്. 173 എന്ന ഭേദപ്പെട്ട വിജയലക്ഷ്യം മുന്നോട്ടുവച്ചെങ്കിലും ബൗളർമാർ നിരാശപ്പെടുത്തിയതോടെ ഇന്ത്യ വൻ പരാജയത്തിലേക്ക് വീണു. ഷഫാലി വർമയും സ്മൃതി മന്ദനയും ചേർന്ന് നൽകിയ തകർപ്പൻ തുടക്കം ജമീമ റോഡ്രിഗസിനും (6 പന്തിൽ 0) ഹർമൻപ്രീത് കൗറിനും (23 പന്തിൽ 21) മുതലെടുക്കാൻ കഴിയാതെ പോയതാണ് ഇന്ത്യക്ക് തിരിച്ചടി ആയത്. റിച്ച ഘോഷും (20 പന്തിൽ 36) ദീപ്തി ശർമയും (15 പന്തിൽ 36) അവസാന ഓവറുകളിൽ നടത്തിയ പ്രകടനം ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചെങ്കിലും മധ്യ ഓവറുകളിൽ പിന്നാക്കം പോയത് ഇന്ത്യയ്ക്ക് തലവേദനയാണ്. മെല്ലെ തുടങ്ങി കത്തിക്കയറുന്ന ഹർമൻ്റെ രീതി എപ്പോഴും വിജയിക്കില്ലെന്ന സത്യം കഴിഞ്ഞ കളിയിൽ കണ്ടു. ഇത് തന്നെയാവും ഇന്ത്യക്ക് മറികടക്കേണ്ടത്.

അടുത്ത വർഷം ഫെബ്രുവരിയിൽ ആരംഭിക്കുന്ന ടി-20 ലോകകപ്പ് മുന്നിൽ കണ്ടാണ് ടീമുകൾ ഒരുങ്ങുന്നത്. മധ്യ ഓവറുകളിലെ റൺ വരൾച്ചയും ബൗളിംഗിലെ പ്രശ്നങ്ങളും പരിഹരിച്ചെങ്കിൽ മാത്രമേ ഇന്ത്യക്ക് ലോകകപ്പിൽ സാധ്യതയുള്ളൂ.

Story Highlights: india women australia 2nd t20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here