Advertisement

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിൽ സർക്കാർ പൂർണ പരാജയം: വി.ഡി സതീശൻ

December 11, 2022
Google News 2 minutes Read

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡിന് ശേഷമുള്ള സമയത്ത് തീർത്ഥാടകരുടെ ബാഹുല്യം കൂടുമെന്ന് സർക്കാരിനും ദേവസ്വം ബോർഡിനും ജില്ലാ ഭരണകൂടത്തിനും തിരിച്ചറിയാൻ കഴിയാത്തത് ഗുരുതരമായ വീഴ്ചയാണ്. ഇക്കാര്യങ്ങൾ പ്രതിപക്ഷം പല തവണ ചൂണ്ടിക്കാട്ടിയിട്ടും സർക്കാർ അലംഭാവം കാട്ടി.

നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും ശബരിമല സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണം. തീർത്ഥാടനകാലം കഴിയുന്നതുവരെ ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിക്ക് ശബരിമലയുടെ പൂർണ നിയന്ത്രണം നൽകണം.

Read Also: ശബരിമലയിലെ തിരക്ക്‌; വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറയ്ക്കണമെന്ന് പൊലീസ്

ഇത്തവണത്തെ ശബരിമല തീർത്ഥാടനത്തിൽ സർക്കാർ നേരിട്ട് ഇടപെട്ടിട്ടില്ല. തീർത്ഥാടകരുടെയും ഭക്തജനങ്ങളുടെയും ആശങ്ക സർക്കാർ അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Story Highlights: V D Satheesan About Sabarimala Pilgrimage Preparation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here