Advertisement

വിവാദ റഫറി അന്റോണിയോ ലാഹോസ് ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങൾ നിയന്ത്രിക്കില്ല

December 12, 2022
3 minutes Read

വിവാദ റഫറി അന്റോണിയോ മാത്യു ലാഹോസ് ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങൾ നിയന്ത്രിക്കില്ല. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ കണ്ട മത്സരമായിരുന്നു അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ മത്സരം. മത്സരം നിയന്ത്രിച്ച റഫറി അന്റോണിയോ മാത്യു ലാഹോസ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു. 18 കാര്‍ഡുകളാണ് ലാഹോസ് പുറത്തെടുത്തത്. വിവാദ തീരുമാനങ്ങളിലൂടെ ശ്രദ്ധേയനായ സ്പാനിഷ് റഫറി ഇനി ഖത്തര്‍ ലോകകപ്പിന് ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട്.(antonio mateu lahoz sent home after controversial decision)

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

അര്‍ജന്റീന ക്യാപ്റ്റന്‍ ലിയോണല്‍ മെസി, ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് എന്നിവരെല്ലാം റഫറിക്കെതിരെ രംഗത്തെത്തി. ലോകകപ്പ് പോലുള്ള മത്സരം നിയന്ത്രിക്കാന്‍ അല്‍പം കൂടി നിലവാരമുള്ള റഫറിമാറെ നിയോഗിക്കണമെന്നാണ് മെസി പറഞ്ഞത്. ലൂസേഴ്‌സ് ഫൈനല്‍ ഉള്‍പ്പെടെ നാല് മത്സരങ്ങളാണ് ഇനി ലോകകപ്പില്‍ അവശേഷിക്കുന്നത്.

ക്രൊയേഷ്യ- അര്‍ജന്റീന സെമി ഫൈനല്‍ മത്സരം നിയന്ത്രിക്കുന്നത് ഇറ്റാലിയന്‍ റഫറി ഡാനിയേല ഓര്‍സാറ്റ് ആയിരിക്കും. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലെ റഫറിയിംഗിനെതിരെ അര്‍ജന്റൈന്‍ ടീം വ്യാപക പരാതി ഉയര്‍ത്തിയതോടെയാണ് പാനലിലുള്ള ഏറ്റവും മികച്ച റഫറിയെ തന്നെ കളത്തിലിറക്കാന്‍ ഫിഫ തീരുമാനിച്ചത്. ഇറ്റാലിയന്‍ ലീഗിലെ ഏറ്റവും മികച്ച റഫറിമാറിലൊരാളാണ് ഓര്‍സാറ്റ്. ഈ ലോകകപ്പിലെ ഖത്തര്‍-ഇക്വഡോര്‍ ഉദ്ഘാടന മത്സരവും നിയന്ത്രിച്ചത് ഇദ്ദേഹമായിരുന്നു.

Story Highlights: antonio mateu lahoz sent home after controversial decision

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top