Advertisement

എ പി അനില്‍ കുമാര്‍ അന്നേ ദിവസം ഹോട്ടലില്‍ ഇല്ലായിരുന്നെന്ന് സിബിഐ; സോളാര്‍ പീഡനക്കേസില്‍ ക്ലീന്‍ ചിറ്റ്

December 12, 2022
3 minutes Read

സോളാര്‍ പീഡന കേസില്‍ എ.പി അനില്‍കുമാറിനും സിബിഐയുടെ ക്ലീന്‍ ചിറ്റ്. എ പി അനില്‍ കുമാറിനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുന്‍പ് ഹൈബി ഈഡനും അടൂര്‍ പ്രകാശിനും കേസില്‍ സി.ബി.ഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. (clean chit for a p anil kumar in solar rape case)

2012ല്‍ കൊച്ചിയിലെ ഒരു ഹോട്ടലില്‍ ട്രാവല്‍ മാര്‍ട്ട് നടക്കുമ്പോള്‍ എ പി അനില്‍ കുമാര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു സോളാര്‍ സംരംഭകയായ പരാതിക്കാരിയുടെ ആരോപണം. എന്നാല്‍ അതേ സമയത്ത് അനില്‍ കുമാര്‍ അതേ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിലൂടെ സിബിഐ കണ്ടെത്തിയത്. എ പി അനില്‍ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി കേരള ഹൗസില്‍ നിന്ന് ഏഴ് ലക്ഷം രൂപ വാങ്ങിയെന്നതിനും തെളിവില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു.

Read Also: ഉദയനിധി സ്റ്റാലിൻ മന്ത്രിയായേക്കും; തമിഴ്‌നാട് മന്ത്രിസഭാ വിപുലീകരണം ഡിസംബർ 14ന്

ആഗസ്റ്റ് മാസത്തിലാണ് തെളിവ് കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് ഹൈബി ഈഡനെതിരായ പീഡനക്കേസ് അന്വേഷണവും സിബിഐ അവസാനിപ്പിക്കുന്നത്. ഹൈബി ഈഡന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ എംഎല്‍എ ഹോസ്റ്റലില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു സോളാര്‍ കേസ് പ്രതിയുടെ പരാതി. കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് സര്‍ക്കാര്‍ ഈ കേസ് അന്വേഷണം സിബിഐക്ക് കൈമാറിയത്. നേരത്തെ ഈ പീഡനക്കേസ് അന്വേഷിച്ച പൊലീസ് സംഘത്തിനും തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

Story Highlights: clean chit for a p anil kumar in solar rape case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top