Advertisement

‘എക സിവിൽ കോഡ് ബിൽ’: കോൺഗ്രസിന് ജാഗ്രതക്കുറവ് ഉണ്ടായി; കെ സി വേണുഗോപാൽ

December 12, 2022
Google News 3 minutes Read

എക സിവിൽ കോഡ് ബിൽ രാജ്യസഭയിൽ എത്തിയപ്പോൾ നേരിടുന്നതിൽ കോൺഗ്രസിന് ജാഗ്രതക്കുറവുണ്ടായെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. വെള്ളിയാഴ്ച ആയതിനാൽ സഭയിലെത്തിയ അംഗങ്ങളുടെ എണ്ണം കുറവായിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.(congress will oppose uniform civil code says kc venugopal)

ബിജെപി എംപി സ്വകാര്യ ബില്ലായി എക സിവിൽ കോഡിന് അവതരണ അനുമതി തേടിയപ്പോൾ സഭയിൽ കോണ്ഗ്രസ് എംപിമാർ ആരും ഉണ്ടായിരുന്നില്ല. വിഷയത്തിൽ കോണ്ഗ്രസിനോടുള്ള അതൃപ്തി മുസ്ലീം ലീഗ് എംപി പിവി അബ്ദുൾ വഹാബ് സഭയിൽ വച്ച് പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീഴ്ച പറ്റിയെന്നുള്ള വേണുഗോപാലിൻ്റെ തുറന്നു പറച്ചിൽ.

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

ഹാജരായ എല്ലാ കോൺഗ്രസ് അംഗങ്ങളും ബില്ലിനെ എതിർത്തെന്നും അദ്ദേഹം അവകാശപ്പെട്ടു. ബില്ലിൽ മുസ്‍ലിം ലീഗിന്റെ ആശങ്ക സ്വാഭാവികമാണ്. മുന്നണിക്ക് നേതൃത്വം നൽകുന്ന കക്ഷിയെന്ന നിലയിൽ ഈ ആശങ്ക പരിഹരിക്കേണ്ടത് കോൺഗ്രസിന്റെ ബാധ്യതയാണെന്നും വേണുഗോപാൽ പറഞ്ഞു.

സ്വകാര്യ ബില്ലായാണ് ഏക വ്യക്തി നിയമ ബിൽ രാജ്യസഭയിലെത്തിയത്. ബില്ലിന് അവതരണാനുമതി തേടൽ മാത്രമാണ്, അംഗീകാരമല്ല അന്നുണ്ടായത്. ബില്ലിനെ കോൺഗ്രസ് അംഗീകരിക്കുമെന്നോ പാസാക്കാൻ അനുവദിക്കുമെന്നോ ആരും ധരിക്കേണ്ടെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

Story Highlights: congress will oppose uniform civil code says kc venugopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here