Advertisement

അര്‍ജന്റീന, നെതര്‍ലന്‍ഡ്സ് ടീമുകള്‍ക്കെതിരെ അന്വേഷണം; നടപടിക്കൊരുങ്ങി ഫിഫ

December 12, 2022
2 minutes Read

അര്‍ജന്റീന, നെതര്‍ലന്‍ഡ്സ് ടീമുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് ഫിഫ. നെതര്‍ലന്‍ഡ്സിനെതിരായ മല്‍സരത്തില്‍ താരങ്ങളും കോച്ചും അച്ചടക്കലംഘനം നടത്തിയോയെന്നാണ് ഫിഫ അന്വേഷിക്കുന്നത്. (fifa open investigation against argentina and netherlands)

അഞ്ച് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ച ടീമുകള്‍ക്കെതിരെ അച്ചടക്കലംഘനത്തിന് നടപടിയെടുക്കുന്നത് സാധാരണയാണെന്നും ഇതിനാലാണ് ഇരുടീമിനുമെതിര അന്വേഷണം ആരംഭിച്ചതന്നും ഫിഫ അറിയിച്ചു. രണ്ടു ഫെഡറേഷനും ഏതാണ് 16,000 യൂറോ പിഴയായി ലഭിച്ചേക്കും.

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

കാര്‍ഡുകള്‍ വാരിവിതറിയ മല്‍സരത്തില്‍ റഫറി മനപ്പൂര്‍വം നെതര്‍ലന്‍ഡ്സിന് ഗോള്‍ തിരിച്ചടിക്കാന്‍ സമയം നല്‍കിയെന്നതായിരുന്നു പ്രധാന ആരോപണം. മെസിയടക്കം 17 പേര്‍ക്കാണ് കാര്‍ഡ് ലഭിച്ചത്. ലോകകപ്പ് റെക്കോര്‍ഡ് കൂടിയായിരുന്നു. അര്‍ജന്റീനയുടെ താരങ്ങളും കോച്ചും ഫീല്‍ഡിലേക്ക് ഇടിച്ചുകയറി തര്‍ക്കത്തിലേര്‍പ്പട്ടിരുന്നു. പെനല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന ജയിച്ചശേഷവും താരങ്ങൾ വാഗ്വാദങ്ങളിൽ ഏർപ്പെട്ടിരുന്നു.

സൗദിക്കെതിരെ ഈ ലോകകപ്പില്‍ രണ്ടുവട്ടം അച്ചടക്കലംഘനത്തിന് നടപടി എടുത്തിരുന്നു. കാര്‍ഡിന് പുറമെയുള്ള അച്ചടക്കലംഘനത്തിന് നടപടി എടുത്തിരുന്നു. കാര്‍ഡിന് പുറമെയുള്ള അച്ചടക്ക ലംഘനങ്ങള്‍ക്ക് അര്‍ജന്‍റീനയ്ക്കെതിരെ ഫിഫ നടപടിയെടുക്കാനുള്ള സാധ്യതയുമുണ്ട്.

Story Highlights: fifa open investigation against argentina and netherlands

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top