Advertisement

‘വിജയാഘോഷം അമ്മമാർക്കൊപ്പം’; മൊറോക്കൻ താരങ്ങളുടെ ആഹ്ളാദ പ്രകടനം

December 12, 2022
4 minutes Read

ഖത്തർ ലോകകപ്പിൽ മൊറോക്കൻ താരങ്ങളുടെ ഏറ്റവും സുന്ദരമായ കാഴ്ച അമ്മമാരുടെ അടുത്തേക്ക് ഓടിപ്പോകുന്നതാണ്. കളിക്കാർ മാത്രമല്ല പരിശീലകൻ വാലിദ്‌ റെഗ്റാഗിയും സെമി പ്രവേശനം ആഘോഷിച്ചത് അമ്മയ്ക്ക് ചുംബനം നൽകിയാണ്. അമ്മമാരോട് നന്ദി പ്രകടിപ്പിക്കാനുള്ള അവസരം താരങ്ങൾ ഒരു കളിയിലും പാഴാക്കിയില്ല.(Mothers of Moroccan players steal spotlight in World Cup Qatar 2022)

റഫറി ഫൈനൽ വിസിൽ ഊതിയാൽ മൊറോക്കോ താരങ്ങൾ അമ്മമാരേ കാണാൻ പോകും. സ്നേഹ ചുംബനം, ആലിംഗനം വിജയം അമ്മമാർക്കൊപ്പം. പന്ത് തട്ടിയ മൈതാനത്ത് ഒത്തോരുമിച്ച് ഒരു സന്തോഷ സുജൂദ്. അതുകഴിഞ്ഞാൽ പലസ്‌തീൻ പതാകയേന്തിയ ഫോട്ടോ. ഫുട്ബോൾ ലോകം കണ്ടുശീലിക്കാത്ത ആഘോഷങ്ങളാണ് ഖത്തറിൽ മൊറോക്കൻ താരങ്ങളുടെത്.

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

ഖത്തറിൽ ദേശീയ ടീം കളിക്കുന്ന ഓരോ മത്സരങ്ങൾക്ക് ശേഷവും അമ്മമാരോടൊപ്പം ആഘോഷിക്കുന്ന ഒരു കൂട്ടം ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിച്ചത്. “റോഡിലൂടെ നടക്കുന്നവർക്ക് അമ്മ ജീവിതത്തിന്റെ വിളക്കുമാടമായി തുടരുന്നു”. മൊറോക്കൻ ടീമിന്റെ പരിശീലകനായ വാലിദ്‌ റെഗ്റാഗി കുറിച്ചു

ലോകകപ്പ് സെമിഫൈനലിലേക്ക് മൊറോക്കോ യോഗ്യത നേടിയതിൽ സന്തോഷിച്ച് ടീം അംഗമായ സുഫിയാൻ ബൗഫൽ തന്റെ അമ്മക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

” കളി കാണാനെത്തിയ ഒരു പ്രധാന അതിഥിക്ക് സ്റ്റാൻഡിൽ നിൽക്കാൻ കഴിഞ്ഞില്ല. അതിനാൽ സുഫിയാൻ ബൗഫലിന്റെ അമ്മ വിജയം ആഘോഷിക്കാൻ അൽ തുമാമ സ്റ്റേഡിയത്തിൽ പ്രവേശിച്ചു. ഇന്ന് മൊറോക്കോയുടെ ആഘോഷങ്ങളുടെ താരം ഈ അമ്മയാണ്”- ഫിഫ ട്വിറ്ററിൽ കുറിച്ചു. 2022 ലോകകപ്പിലെ ഏറ്റവും മനോഹരമായ വിഡിയോകൾ എന്നാണ് ഈ ക്ലിപ്പുകൾ വിശേഷിപ്പിട്ടപ്പെട്ടത്.

Story Highlights: Mothers of Moroccan players steal spotlight in World Cup Qatar 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top