Advertisement

ചേട്ടനെ​ ​കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ച​ അ​നു​ജ​ന് 2​ ​വ​ർ​ഷം​ ​ത​ട​വും 5000​ ​രൂ​പ​​ ​പി​ഴ​യും

December 13, 2022
Google News 1 minute Read
attempted murder 2 years imprisonment for accused

തൃ​ശൂ​രിൽ ​കു​ടും​ബ​വ​ഴ​ക്കി​നെ തുടർന്ന്​ ​ചേട്ടനെ​​ ​കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ച​ ​കേ​സി​ൽ​ ​അ​നു​ജ​ന് 2​ വർഷം ​ത​ട​വും​ ​പി​ഴ​യും.​ ​പ​ഴ​യ​ന്നൂ​ർ​ ​പു​ത്തി​രി​ത്ത​റ​യി​ൽ​ ​തൃ​ത്താ​ല​പ്പ​ടി​ ​വീ​ട്ടി​ൽ​ ​മ​ണി​ക​ണ്ഠ​നെ​യാ​ണ് ​(37​)​ 2​ ​വ​ർ​ഷം​ ​ത​ട​വി​നും​ 5000​ ​രൂ​പ​ ​പി​ഴ​യ​ട​ക്കാ​നും​ ​തൃ​ശൂ​ർ​ ​ര​ണ്ടാം​ ​അ​ഡീ​ഷ​ണ​ൽ​ ​അ​സി​സ്റ്റ​ന്റ് ​സെ​ഷ​ൻ​സ് ​ജ​ഡ്ജി​ ​വി.​ജി.​ ​ബി​ജു​ ​ശി​ക്ഷി​ച്ച​ത്.​ ​

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ​ 2​മാ​സം​ ​അ​ധി​ക​ ​ത​ട​വ് ​അ​നു​ഭ​വി​ക്ക​ണം.​ ​പ​ഴ​യ​ന്നൂ​ർ​ ​പു​ത്തി​രി​ത്ത​റ​യി​ൽ​ ​തൃ​ത്താ​ല​പ്പ​ടി​ ​വീ​ട്ടി​ൽ​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നാ​ണ് ​പ​രി​ക്കേ​റ്റ​ത്.​ 2017​ ​ഒ​ക്ടോ​ബ​ർ​ 23​നാ​ണ് ​സം​ഭ​വം.​ ​കു​ടം​ബ​ ​വ​ഴ​ക്കാ​ണ് ​ആ​ക്ര​മ​ണ​ത്തി​ന് ​കാ​ര​ണം.​ ​പ​ഴ​യ​ന്നൂ​ർ​ ​പൊ​ലീ​സ് ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന​ ​പി.​കെ.​ ​ദാ​സ് ​ആ​ണ് ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് ​അ​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യാ​ക്കി​ ​കു​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ച്ച​ത്.​ ​

വി​സ്താ​ര​ ​സ​മ​യ​ത്ത് ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്റെ​ ​മ​റ്റൊ​രു​ ​സ​ഹോ​ദ​ര​നാ​യ​ ​ര​വീ​ന്ദ്ര​ൻ​ ​പ്ര​തി​ക്ക​നു​കൂ​ല​മാ​യി​ ​കൂ​റു​മാ​റി​യി​രു​ന്നു.​ ​കേ​സി​ൽ​ ​പ്രോ​സി​ക്യൂ​ഷ​നു​ ​വേ​ണ്ടി​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​കെ.​എ​ൻ.​ ​വി​വേ​കാ​ന​ന്ദ​ൻ,​ ​അ​ഭി​ഭാ​ഷ​ക​രാ​യ​ ​ര​ച​ന​ ​ഡെ​ന്നി,​ ​കെ.​കെ.​ ​ശി​ശി​ര,​ ​പ​ഞ്ച​മി​ ​പ്ര​താ​പ​ൻ​ ​എ​ന്നി​വ​ർ​ ​ഹാ​ജ​രാ​യി.

Story Highlights: attempted murder 2 years imprisonment for accused

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here