ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണം; വിസ്മയ കേസില്‍ കിരണ്‍ കുമാറിന്റെ ഹര്‍ജി ഹൈക്കോടതിയില്‍

കൊല്ലം വിസ്മയ കൊലക്കേസില്‍ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരണ്‍കുമാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലില്‍ തീരുമാനമാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വെക്കണമെന്നാണ് കിരണ്‍ കുമാറിന്റെ ആവശ്യം.( Kiran Kumar’s petition in High Court vismaya case)
ജസ്റ്റിസുമാരായ അലക്സാണ്ടര്‍ തോമസ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചാണ് വിധി പറയുക. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
Read Also: വിസ്മയയുടെ സഹോദരൻ ഉൾപ്പെടെ 26 പേർ ഇക്വിറ്റോറിയൽ ഗിനിയ സേനയുടെ തടവിൽ; സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിക്രമൻ നായർ
സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ബി.എ.എം.എസ് വിദ്യാര്‍ഥിനി വിസ്മയ ജീവനൊടുക്കിയ കേസില്‍ കിരണ്‍കുമാറിനെ മേയ് 24-നാണ് കോടതി ശിക്ഷിച്ചത്. നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരനാണ് കിരണ്‍കുമാര്‍.
Story Highlights: Kiran Kumar’s petition in High Court vismaya case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here