Advertisement

എണ്ണ, എണ്ണയിതര വരുമാനത്തിൽ വർധനവ്; സൗദിയുടെ സമ്പദ് വ്യവസ്ഥ ഈ വർഷം മൂന്നാം പാദത്തിലും നേട്ടം കൈവരിച്ചു

December 13, 2022
Google News 1 minute Read
Saudi arabia economy has gained

സൗദിയുടെ സമ്പദ് വ്യവസ്ഥ ഈ വർഷം മൂന്നാം പാദത്തിലും നേട്ടം കൈവരിച്ചു. കഴിഞ്ഞ വർഷത്തെ മൂന്നാം പാദത്തെ അപേക്ഷിച്ച് 8.8% വളർച്ചയാണ് സമ്പദ് വ്യവസ്ഥ കൈവരിച്ചിരിക്കുന്നത്.

ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എണ്ണ വരുമാനത്തിലും എണ്ണയിതര വരുമാനത്തിലും ഒരുപോലെയുണ്ടായ വർധനവാണ് ഈ നേട്ടത്തിനു കാരണം. ജൂലൈ മുതൽ സെപ്തംബർ അവസാനം വരെയുള്ള മൂന്നാം പാദത്തിലാണ് സൗദി സമ്പദ്വ്യവസ്ഥ ഈ നേട്ടം കരസ്ഥമാക്കിയത്.

Read Also: സൗദിയിൽ ശൈത്യം കടുത്തു; കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന രോഗങ്ങള്‍ വർധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

ഈ പാദത്തിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 2.1% നേട്ടം കൈവരിച്ചു. കൊവിഡ് കാലത്തെ മന്ദഗതിക്ക് ശേഷം തുടർച്ചയായ ആറാം പാദത്തിലും രാജ്യത്തെ സാമ്പത്തിക മേഖല കൈവരിച്ചത് മികച്ച നേട്ടമാണ്.

Story Highlights: Saudi arabia economy has gained

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here