സൗദിയിൽ ശൈത്യം കടുത്തു; കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന രോഗങ്ങള്‍ വർധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

ശൈത്യം കടുത്തതോടെ മുന്നറിയിപ്പുമായി സൗദി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് ഇത്തവണ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന രോഗങ്ങള്‍ വർധിക്കുമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പുള്‍പ്പെടെയുള്ള മുൻകരുതലുകൾ എല്ലാവരും സ്വീകരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. ( severe Winter in Saudi diseases will increase Ministry of Health ).
Read Also: എണ്ണ ഉത്പാദനത്തില്‍ ഉള്‍പ്പെടെ കുതിപ്പ്;മൂന്നാം പാദത്തില്‍ 8.8% സാമ്പത്തിക വളര്‍ച്ച നേടി സൗദി
സൗദിയിൽ ശൈത്യം ശക്തമായി തുടങ്ങിയതോടെയാണ് ആരോഗ്യ മന്ത്രാലയ അധികൃതർ മുന്നറിയിപ്പ് നൽകാൻ നിർബന്ധിതരായത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് കാലാവസ്ഥാജന്യ രോഗങ്ങൾ ഈ വര്‍ഷം വർധിക്കുമെന്നും പ്രകടമാകുന്ന പകര്‍ച്ചവ്യാധികളുടെ ലക്ഷണങ്ങള്‍ മാരകമായി മാറുന്നതായും ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍ അബ്ദുല്‍ ആലി പറഞ്ഞു. വാക്‌സിന്‍ സ്വീകരിച്ചവരില്‍ 80 ശതമാനം വരെ രോഗപ്രതിരോധം സാധ്യമാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആശുപത്രി അത്യാഹിത വിഭാഗങ്ങളില്‍ ദിവസേനെ എത്തുന്ന അസുഖ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രോഗബാധിതര്‍ മാസ്‌ക ധരിക്കണം, പുറത്തിറങ്ങിയുള്ള സഞ്ചാരം പരമാവധി ഒഴിവാക്കണം, ശീതക്കാറ്റും മഴയും കൊള്ളുന്നത് കുറക്കണം തുടങ്ങിയ മുന്നറിയിപ്പുകളാണ് മന്ത്രാലയം നൽകുന്നത്.
Story Highlights: severe Winter in Saudi diseases will increase Ministry of Health
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here