Advertisement

എണ്ണ ഉത്പാദനത്തില്‍ ഉള്‍പ്പെടെ കുതിപ്പ്;മൂന്നാം പാദത്തില്‍ 8.8% സാമ്പത്തിക വളര്‍ച്ച നേടി സൗദി

December 12, 2022
3 minutes Read

ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ സാമ്പത്തിക രംഗത്ത് 8.8 ശതമാനം വളര്‍ച്ച നേടി സൗദി അറേബ്യ. കഴിഞ്ഞ വര്‍ഷത്തെ ഇതേ പാദത്തില്‍ നിന്നുള്ള വളര്‍ച്ചാ നിരക്കാണിത്. എണ്ണയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഇക്കാലയളവില്‍ മെച്ചപ്പെട്ടെന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. (Saudi Arabia’s economy beats initial estimates with 8.8% growth in third quarter)

സെപ്തംബര്‍ വരെയുള്ള മൂന്ന് മാസക്കാലത്തെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച വിവരങ്ങളാണ് ഭരണകൂടം പുറത്തുവിട്ടത്. മൂന്നാം പാദത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 2.1 ശതമാനം വര്‍ധിച്ചെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസായ എണ്ണയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ 14.2 ശതമാനം വര്‍ധനവാണ് മൂന്നാം പാദത്തില്‍ രേഖപ്പെടുത്തിയത്. അസംസ്‌കൃത എണ്ണ ഉത്പാദനം, പ്രകൃതി വാതക ഉത്പാദനം, ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചുള്ള കണക്കാണിത്.

Read Also: ഏറ്റവും താമസയോഗ്യമായ സ്ഥലം; ആദ്യ രണ്ടു സ്ഥാനങ്ങൾ ഗൾഫിലെ ഈ നഗരങ്ങൾക്ക്

എണ്ണ ഒഴികെയുള്ള മറ്റ് സാമ്പത്തിക പ്രവര്‍ത്തനങ്ങളും രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദന ഉത്പാദനം 6 ശതമാനം ഉയര്‍ത്തി. സര്‍ക്കാര്‍ സേവന പ്രവര്‍ത്തനങ്ങള്‍ 2.5 ശതമാനം വളര്‍ച്ച നേടി. കൊവിഡ് തീവ്രവ്യാപനം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കിയതിനുശേഷം തുടര്‍ച്ചയായി ആറാം പാദത്തിലാണ് രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നത്. സൗദി അറേബ്യയുടെ ജിഡിപിയുടെ 35.2 ശതമാനം സംഭാവന ചെയ്യുന്നത് എണ്ണയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ്. എണ്ണ ഇതര സ്വകാര്യ മേഖല 50.7 ശതമാനവും സംഭാവന ചെയ്യുന്നു.

Story Highlights: Saudi Arabia’s economy beats initial estimates with 8.8% growth in third quarter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top