പാലക്കാട് പെട്രോൾ പമ്പിൽ നിർത്തിയിട്ട ബസ് മോഷണം പോയത്

പാലക്കാട് നഗരത്തിൽ ബസ് മോഷണം. കോട്ടമൈതാനത്തിന് സമീപം പെട്രോൾ പമ്പിൽ നിർത്തിയിട്ട ചെമ്മനം എന്ന ബസാണ് മോഷണം പോയത്. തൃശൂർ പാലക്കാട് റൂട്ടിൽ ഓടുന്ന ബസാണ് ചെമ്മനം. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ബസ് നഗരത്തിൽ തന്നെ നിർത്തിയിട്ട നിലയിൽ കണ്ടെത്തി.
Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ
പട്ടികാട് സ്വദേശി സാലുവിന്റെ ഉടമസ്ഥതയിലുള്ള ബസാണ് കാണാതായത്. ഇന്നലെ വൈകിട്ട് 8.20 ഓടെ ട്രിപ്പ് അവസാനിപ്പിച്ച് ഡ്രൈവർ ജോഷി പമ്പിൽ ബസ് പാർക്ക് ചെയ്തിരുന്നു. തുടർന്ന് ബസ് ഒരാൾ കടത്തിക്കൊണ്ടു പോകുകയായിരുന്നു. ഇത് പമ്പിലെ സിസിടിവിൽ പതിഞ്ഞിട്ടുണ്ട്. ഇതോടെ ബസ് ഉടമസ്ഥർ പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ അൽപസമയം മുൻപ് ബസ് നഗരത്തിൽ തന്നെ നിർത്തിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
Story Highlights: bus stopped at Palakkad petrol pump was stolen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here