Advertisement

പി കെ ഗുരുദാസനുവേണ്ടി സിപിഐഎമ്മിന്റെ ‘പൗര്‍ണമി’; വീടിന്റെ ഗൃഹപ്രവേശം നാളെ

December 14, 2022
2 minutes Read

മുന്‍ മന്ത്രി പി കെ ഗുരുദാസന് വീട് ഒരുക്കി നല്‍കി സിപിഐഎം. തിരുവനന്തപുരം എംസി റോഡില്‍ നഗരൂര്‍ പേടികുളത്താണ് ഭാര്യയുടെ പേരിലുള്ള ഭൂമിയില്‍ 35 ലക്ഷം രൂപ ചിലവാക്കി ഗുരുദാസന് പാര്‍ട്ടി വീട് ഒരുക്കിയത്. (cpim made house for p k gurudasan)

പി കെ ഗുരുദാസന് സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി നിര്‍മിച്ച പൗര്‍ണമി എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ ഗൃഹപ്രവേശം വ്യാഴാഴ്ച പകല്‍ 11ന് നടക്കും.കാരേറ്റ്പേടികുളം എന്ന സ്ഥലത്ത് ഭാര്യ ലില്ലിയുടെ പേരിലുള്ള പത്ത് സെന്റിലാണ് 1700 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീട് നിര്‍മിച്ചത്. സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിനു സമീപം കാല്‍നൂറ്റാണ്ട് വാടകയ്ക്കു താമസിച്ച വീടിന്റെ പേരാണ് പുതിയ വീടിനും നല്‍കിയിരിക്കുന്നത്. 25 വര്‍ഷം പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായും പത്തുവര്‍ഷം എംഎല്‍എ, അഞ്ചുവര്‍ഷം എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രിയായിട്ടും സ്വന്തമായി ഒരു വീട് ഉണ്ടാക്കിയിരുന്നില്ല.

Read Also: ‘അപമാനിക്കുന്നവരോട് തോന്നാറുള്ളത് സഹതാപം മാത്രം’; കെ ആര്‍ നാരായണന്റെ വാക്കുകള്‍ പങ്കുവച്ച് ലിജോ ജോസ് പെല്ലിശേരി

കൊല്ലത്തെ പാര്‍ട്ടി അംഗങ്ങളില്‍ നിന്നും മാത്രം പിരിവെടുത്താണ് വീടിന്റെ നിര്‍മ്മാണം നടന്നത്. വീട് കൈമാറല്‍ ചടങ്ങ് കഴിയുന്നതോടെ പികെ ഗുരുദാസന്‍ പുതിയ വീട്ടിലേക്ക് താമസം മാറ്റും. സിപിഐഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു.

Story Highlights: cpim made house for p k gurudasan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top