Advertisement

ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ വാഹനം ഓടിച്ചത് മദ്യലഹരിയിൽ; നാമക്കൽ സ്വദേശി മണിവേൽ അറസ്റ്റിൽ

December 14, 2022
Google News 2 minutes Read
gas tanker overturned driver drunk arrest

കണ്ണൂർ ഏഴിലോട് ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ വാഹനം ഓടിച്ചത് മദ്യലഹരിയിലാണെന്ന് കണ്ടെത്തി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ടാങ്കർ ലോറി ഡ്രൈവർ നാമക്കൽ സ്വദേശി മണിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്യാസ് ടാങ്കർ മറിഞ്ഞ സ്ഥലത്ത് ഫയർഫോഴ്സ് സംഘം ക്യാമ്പ് ചെയ്യുകയാണ്. ( gas tanker overturned driver drunk arrest ).

Read Also: പി.വി.ശ്രീനിജിനെതിരെ ജാതി അധിക്ഷേപം നടത്തിയ കേസ്; സാബു ജേക്കബിന്റെ അറസ്റ്റ് വിലക്കി ഹൈക്കോടതി

മംഗലാപുരത്തുനിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കർ ഇന്നലെയാണ് അപകടത്തിൽപ്പെട്ടത്. നിലവിൽ വാതക ചോർച്ചയില്ലെന്നാണ് ലഭ്യമായ വിവരം. പിലാത്തറ ഏഴിലോട് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഗ്യാസ് റീഫിൽ ചെയ്ത് ടാങ്കർ മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

Story Highlights: gas tanker overturned driver drunk arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here