മെസ്സി പിന്നെ അൽവാരസ്, ക്രൊയേഷ്യയ്‌ക്കെതിരെ അർജന്റീന മുന്നിൽ(2-0)

ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ ക്രൊയേഷ്യയ്‌ക്കെതിരെ അർജന്റീന 2 ഗോളിന് മുന്നിൽ. 34 ആം മിനിറ്റിൽ സൂപ്പർ തരാം മെസ്സിയാണ് ടീമിനെ മുന്നിൽ എത്തിച്ചത്. ജൂലിയൻ അൽവാരസിനെ ക്രൊയേഷ്യൻ കീപ്പർ ലിവാകോവിച്ച് ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസ്സി ഗോളാക്കുകയായിരുന്നു. 39 ആം മിനിറ്റിൽ അൽവാരസിൻ്റെ ഒരു സോളോ ഗോളിലൂടെ അർജന്റീനയുടെ ലീഡ് 2 ആയി ഉയർന്നു.
പ്രധാനമായ രണ്ട് മാറ്റങ്ങളോടെയാണ് അർജന്റീന ക്രൊയേഷ്യയെ നേരിടുന്നത്. ലിസാർഡ്രോ മാർട്ടിനെസിനെയും, മാർക്കസ് അക്യൂനക്കിനെയും നിർണായക മത്സരത്തിലെ പ്ളേയിംഗ് ഇലവനിൽ നിന്ന് പിൻവലിച്ചു. ഇവർക്ക് പകരക്കാരായി ലിയാൻഡ്രോ പരേഡെസും ടാഗ്ളിഫിക്കോയും ടീമിൽ ഇടം പിടിച്ചു. മഞ്ഞക്കാർഡ് കുരുക്ക് മൂലമാണ് പ്ളേയിംഗ് ഇലവനിൽ മാറ്റം വരുത്താൻ അർജന്റീന നിർബന്ധിതരായത്.
ആരാധകരെ നിരാശയിലാഴ്ത്തി ഏയ്ഞ്ചൽ ഡി മരിയയും സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം പിടിച്ചില്ല. ക്രൊയേഷ്യൻ ടീം മാറ്റങ്ങളില്ലാതെയാണ് സെമി പോരാട്ടത്തിനിറങ്ങിയത്.
Story Highlights: Julian Alvarez Gives Argentina 2-0 Advantage vs Croatia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here