Advertisement

ആദ്യ പകുതിയിൽ മെസ്സിപ്പടയുടെ ഇരട്ട പ്രഹരം; ക്രൊയേഷ്യയ്‌ക്കെതിരെ അർജന്റീന മുന്നിൽ(2-0)

December 14, 2022
Google News 2 minutes Read

ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ പോരാട്ടം ആദ്യ പകുതി പിന്നീടുമ്പോൾ ക്രൊയേഷ്യയ്‌ക്കെതിരെ അർജന്റീന 2 ഗോളിന് മുന്നിൽ. 34 ആം മിനിറ്റിൽ സൂപ്പർ തരാം മെസ്സിയാണ് ടീമിനെ മുന്നിൽ എത്തിച്ചത്. ജൂലിയൻ അൽവാരസിനെ ക്രൊയേഷ്യൻ കീപ്പർ ലിവാകോവിച്ച് ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസ്സി ഗോളാക്കുകയായിരുന്നു. 39 ആം മിനിറ്റിൽ അൽവാരസിൻ്റെ ഒരു സോളോ ഗോളിലൂടെ അർജന്റീനയുടെ ലീഡ് 2 ആയി.

ആദ്യ പകുതിയുടെ അഞ്ചു മിനിറ്റോളം ഇരുടീമുകളും പ്രതിരോധത്തിന് ഊന്നൽ നൽകി. കാര്യമായ മുന്നേറ്റം ഉണ്ടായില്ലെങ്കിലും ഗോൾ വഴങ്ങാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചു. പന്തടക്കത്തിൽ തുല്യത പാലിച്ചെങ്കിലും ആക്രമണത്തിൽ ഒരുപടി മുന്നിൽ നിന്നത് ക്രൊയേഷ്യയാണ്. അധികസമയവും അർജൻറീനയുടെ ഹാഫിൽ പന്ത് നിലനിർത്താൻ ക്രൊയേഷ്യയ്ക്ക് കഴിഞ്ഞു. പതിമൂന്നാം മിനിറ്റിൽ ബോക്സിന് തൊട്ടുവിളിയിലായി മെസ്സിയെ ഫൗൾ ചെയ്തതിന് അർജൻറീന ഫ്രീ കിക്ക്‌ ആവശ്യപ്പെട്ടെങ്കിലും റഫറി അനുവദിച്ചില്ല.

പെനാൽറ്റി ഏരിയയിലേക്ക് ഒരു ത്രൂ പാസിനായി പോകുന്നതിനിടെ മെസ്സി ക്രൊയേഷ്യ ബോക്‌സിന്റെ അരികിൽ വീഴുകയായിരുന്നു. പതിനാഞ്ചാം മിനിറ്റിൽ മത്സരത്തിലെ ആദ്യ കോർണർ ക്രൊയേഷ്യയ്ക്ക് അനുകൂലമായി ലഭിച്ചു. എന്നാൽ ഷോർട്ട് കോർണർ കിക്കിലൂടെ ഗോൾ നേടാനുള്ള ക്രൊയേഷ്യയുടെ ശ്രമം ഫലം കണ്ടില്ല. 22 ആം മിനിറ്റിൽ ക്രൊയേഷ്യ പെനാൽറ്റി ഏരിയയിൽ നിന്നുള്ള ഗ്വാർഡിയോൾ ക്ലിയറൻസ് നേരെ മെസ്സിയിലേക്ക്. എന്നാൽ മെസ്സി അവസരം പാഴാക്കി. ക്രൊയേഷ്യ ഡിഫൻഡറുടെ ഭാഗത്ത് നിന്ന് സംഭവിച്ച വല്യ പിഴവ്.

ആദ്യ 20 മിനിറ്റ് നിയന്ത്രണം കുറഞ്ഞ അർജന്റീനയുടെ മറ്റൊരു മുഖമാണ് പിന്നീട് കണ്ടത്. 32ാം മിനിറ്റിൽ ആദ്യ ഗോളുമെത്തി. അൽവാരസിനെ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി കിക്കെടുത്തത് ക്യാപ്റ്റൻ ലയണൽ മെസ്സി പന്ത് വലയിലെത്തിച്ച് അർജന്റീനക്കായി ഏറ്റവും ​കൂടുതൽ ഗോൾ നേടുന്ന താരവുമായി. 11 ഗോളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഈ ലോകകപ്പില്‍ മെസ്സി നേടുന്ന അഞ്ചാം ഗോളാണിത്. 39-ാം മിനിറ്റിലാണ് അല്‍വാരസിന്റെ സോളോ ഗോള്‍ പിറന്നത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ അല്‍വാരസ് പ്രതിരോധതാരങ്ങളെയെല്ലാം മറികടന്ന് വലകുലുക്കി.

പ്രധാനമായ രണ്ട് മാറ്റങ്ങളോടെയാണ് അർജന്റീന ക്രൊയേഷ്യയെ നേരിടുന്നത്. ലിസാർഡ്രോ മാർട്ടിനെസിനെയും, മാർക്കസ് അക്യൂനക്കിനെയും നിർണായക മത്സരത്തിലെ പ്ളേയിംഗ് ഇലവനിൽ നിന്ന് പിൻവലിച്ചു. ഇവർക്ക് പകരക്കാരായി ലിയാൻഡ്രോ പരേഡെസും ടാഗ്ളിഫിക്കോയും ടീമിൽ ഇടം പിടിച്ചു. മഞ്ഞക്കാർഡ് കുരുക്ക് മൂലമാണ് പ്ളേയിംഗ് ഇലവനിൽ മാറ്റം വരുത്താൻ അർജന്റീന നിർബന്ധിതരായത്.

ആരാധകരെ നിരാശയിലാഴ്ത്തി ഏയ്ഞ്ചൽ ഡി മരിയയും സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം പിടിച്ചില്ല. ക്രൊയേഷ്യൻ ടീം മാറ്റങ്ങളില്ലാതെയാണ് സെമി പോരാട്ടത്തിനിറങ്ങിയത്.

Story Highlights: Lionel Messi Julian Alvarez Give Argentina 2-0 Advantage In Half-Time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here