സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസ്; ഹാജരാകാൻ സാവകാശം വേണമെന്ന കര്‍ദിനാളിന്റെ ആവശ്യം അംഗീകരിച്ച് കോടതി

സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് താൽക്കാലിക ആശ്വാസം. കോടിതിയില്‍ നേരിട്ട് ഹാജരാകുന്നതിന് സാവകാശം വേണമെന്ന കര്‍ദിനാളിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കാക്കനാട് കോടതിയുടേത് ആണ് നടപടി. ജനുവരി 18ന് കോടതിയിൽ നേരിട്ട് ഹാജരാകാനും നിർദേശമുണ്ട്.
സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്നും കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായില്ല. കർദിനാൾ ഡൽഹിയിൽ ആണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഭൂമിയുടെ ഇടപാട് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ കേസ് നടക്കുന്നതിനാൽ സാവകാശം അനുവദിക്കണമെന്നും കേസിൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവ് അനുവദിക്കാൻ കഴിയില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും കർദിനാളിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
Read Also: ഭൂമിയിടപാട് കേസ്; നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം തള്ളി സുപ്രീം കോടതി
എന്നാൽ ഹാജരാകാൻ സാവകാശം വേണമെന്ന കർദിനാളിന്റെ അപേക്ഷയെ പരാതിക്കാരൻ എതിർത്തും
പാവപ്പെട്ടവർക്കാണെങ്കിൽ ഈ ഇളവ് ലഭിക്കുമോ എന്നും പരാതിക്കാരൻ ചോദിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്നത് ജനുവരി 18 ലേക്ക് മാറ്റി കർദിനാൾ അന്ന് നേരിട്ട് ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഭൂമി ഇടപാട് കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കർദിനാളിന്റെ ഹർജി ജനുവരി 10 ആണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
Story Highlights: Mar George Alencherry case was adjourned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here