‘നൻപകൽ നേരത്തി’ന് വൻതിരക്ക്; ചലച്ചിത്രമേളയ്ക്കിടെ പ്രതിഷേധിച്ച 30 ഓളം പേര്‍ക്കെതിരെ കേസ്

ഐഎഫ്എഫ്‍കെയിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്.ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ച വിദ്യാർഥികൾ ഉൾപ്പെടെ 30 ഓളം പേർക്കെതിരെയാണ് കേസെടുത്തത്.
അന്യായമായി സംഘം ചേർന്നുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്.മാനദണ്ഡങ്ങൾ അനുസരിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് സീറ്റ് ലഭിക്കാത്തതിനാൽ ഡെലിഗേറ്റുകളും വളണ്ടിയേഴ്‌സും തമ്മിൽ സംഘർഷമുണ്ടായിരുന്നു. തിയറ്ററിനുള്ളിലേക്ക് പ്രതിഷേധക്കാർ തള്ളിക്കയറുകയും ചെയ്തു. ശേഷം പൊലീസ് എത്തി പ്രതിഷേധക്കാരെ മാറ്റുകയായിരുന്നു.
Read Also: ‘നൻപകൽ നേരത്ത് മയക്കത്തിന്റെ ആദ്യ പ്രദർശനം ഇന്ന്’; രാജ്യാന്തര ചലച്ചിത്ര മേളയിൽ 64 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും
Story Highlights: Police Registered A Case Against Who Protested In IFFK
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here