സ്വവർഗരതിയും സ്വയംഭോഗവും; രണ്ടത്താണിയുടെ വിവാദ പ്രസ്താവനയിൽ ലീഗിനെതിരെ സംസാരിപ്പിക്കാനുള്ള ശ്രമം നടക്കില്ലെന്ന് വി.ഡി സതീശൻ

രണ്ടത്താണിയുടെ വിവാദ പ്രസ്താവനയിൽ ലീഗിനെതിരെ സംസാരിപ്പിക്കാനുള്ള ശ്രമം നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യത്തിൽ വിശദീകരണം രണ്ടത്താണി തന്നെ നൽകിയിട്ടുള്ളതാണ്. ഇതിൽ ഇനി പ്രതികരികരണം നടത്താൻ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊടകര കുഴൽപ്പണം കേസും സ്വർണക്കടത്ത് കേസും പരസ്പര ഒത്തുതീർപ്പിലെത്തിയെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.( Randathani Anti Gender statement respons VD Satheesan ).
കൊടകര കുഴൽപ്പണക്കേസിൽ ഇ.ഡി ആവശ്യപ്പെട്ടിട്ടും കേരള പൊലീസ് കേസിന്റെ രേഖകൾ കൈമാറാൻ തയ്യാറാവുന്നില്ല. ലോക്സഭയിൽ ഹൈബി ഈഡന്റെ ചോദ്യത്തിന് ലഭിച്ച മറുപടിയാണിത്. കൊടകര കേസും സ്വർണക്കടത്ത് കേസും തമ്മിൽ ഒത്തുതീർപ്പാക്കിയെന്ന് വേണം ഇതിൽ നിന്ന് മനസിലാക്കാൻ. മുഖ്യമന്ത്രി ഗവർണർ വിരോധത്തിന്റെ ചാമ്പ്യനാകാൻ ശ്രമിക്കുകയാണ്.
Read Also: ‘സ്വവർഗരതി ആസ്വദിക്കുന്ന ഒരാളായി ചിത്രീകരിച്ചു’; മാധ്യമങ്ങൾക്കെതിരെ എം.കെ മുനീർ
ഒരു ഘട്ടത്തിൽ ഗവർണർ സ്വയം മാറാൻ തയ്യാറായപ്പോൾ തുടരാൻ ആവശ്യപ്പെട്ടത് സർക്കാരാണ്. സർവകലാശാലകളിൽ പകരം ഏർപ്പെടുത്തിയ ക്രമീകരണം സർവകലാശാലകളെ മാർക്സിസ്റ്റ് വൽക്കരിക്കുന്നതിന് സമമാണ്. കേന്ദ്രത്തിൽ സംഘിവൽക്കരണം എന്നതുപോലെ കേരളത്തിൽ മാർക്സിസ്റ്റ് വൽക്കരണം നടപ്പാക്കാനാണ് ശ്രമമെന്നും സതീശൻ ആരോപിച്ചു.
ഇടത് സർക്കാറിന്‍റെ പാഠ്യപദ്ധതി പരിഷ്കരണത്തിനെതിരെ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണിയുടെ പ്രസംഗം വിവാദത്തിലായിരുന്നു. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ ലൈംഗിക അരാജകത്വത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു അബ്ദുറഹ്മാൻ രണ്ടത്താണിയുടെ പരാമർശം.
ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി സ്വവർഗരതിയും സ്വയംഭോഗവും പഠിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. ആൺ-പെൺ ഭേദമില്ലാത്ത ഒരുമിച്ചിരുത്തി ലൈംഗിക വിദ്യാഭ്യാസം നൽകിയാൽ നാടിന്‍റെ സംസ്കാരം നശിക്കും. കൗമാരക്കാരെ ഒന്നിച്ചിരുത്തി ലൈംഗിക വിദ്യാഭ്യാസം പാടില്ലെന്നും അബ്ദുറഹ്മാൻ രണ്ടത്താണി അഭിപ്രായപ്പെട്ടിരുന്നു.
Story Highlights: Randathani Anti Gender statement respons VD Satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here