Advertisement

പിതാക്കന്മാർക്ക് ശിശു പരിപാലന അവധിയെടുക്കാം; ഹരിയാന സർക്കാർ

December 14, 2022
Google News 2 minutes Read

സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയുന്ന അവിവാഹിതരായ പിതാക്കന്മാർക്ക് കുട്ടികളെ പരിപാലിക്കാൻ 2 വർഷം വരെ അവധിയെടുക്കാമെന്ന് ഹരിയാന സർക്കാർ. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നേരത്തെ വനിതാ ജീവനക്കാർക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്.

അവിവാഹിതർ/പങ്കാളി മരിച്ചവർ/വിവാഹമോചനം ലഭിച്ച പുരുഷ ഉദ്യോഗസ്ഥർ എന്നിവർക്ക് ശിശു പരിപാലന അവധി എടുക്കുന്നതിനുള്ള സിവിൽ സർവീസസ് (ലീവ്) ചട്ടങ്ങളുടെ കരട് ഭേദഗതി ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. കേന്ദ്രസർക്കാർ ചട്ടങ്ങളുടെ മാതൃകയിലാണ് വ്യവസ്ഥയെന്നും സർക്കാർ വ്യക്തമാക്കി.

സ്ത്രീ ജീവനക്കാരെപ്പോലെ കുട്ടികളെ പരിപാലിക്കാൻ പുരുഷന്മാർക്കും 730 ദിവസത്തെ അവധി എടുക്കാം. 18 വയസ്സിന് മുകളിലുള്ള ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുണ്ടെങ്കിൽ, വൈകല്യം 60 ശതമാനത്തിൽ കൂടുതലാണെങ്കിൽ അവർക്കും അവധി അനുവദിക്കും. നേരത്തെ ശാരീരിക വൈകല്യമുള്ള കുട്ടിയുടെ പ്രായപരിധി 18 വയസ്സായിരുന്നു.

Story Highlights: Single Fathers Employed In Haryana Government Entitled To Childcare Leave

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here