Advertisement

ക്രൊയേഷ്യൻ താരം ജോസ്‌കോ ഗ്വാർഡിയോൾ മാസ്ക് ധരിക്കുന്നത് എന്തുകൊണ്ട്?

December 14, 2022
2 minutes Read

ഖത്തർ ലോകകപ്പിൽ തൻ്റെ പ്രകടനം കൊണ്ട് ശ്രദ്ധ നേടുമ്പോഴും മുഖംമൂടി ധരിച്ച് വ്യത്യസ്തനാവുകയാണ് ക്രൊയേഷ്യൻ പ്രതിരോധ താരം ജോസ്കോ ഗ്വാർഡിയോൾ. എല്ലാ കളിയിലും താരം മാസ്ക് ധരിച്ച് കളത്തിലിറങ്ങുന്നത് കാണുമ്പോൾ ചിലർക്ക് എങ്കിലും മനസിൽ ഈ ഒരു സംശയം തോന്നിയിട്ടുണ്ടാകും. എന്തിനാണ് ഇയാൾ മാസ്ക് ധരിക്കുന്നത്?

ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ലീപ്സിഗിനായി മത്സരിക്കുന്നതിനിടെയുണ്ടായ പരുക്ക് മൂലമാണ് ഗ്വാർഡിയോളിന് മാസ്ക് ധരിക്കേണ്ടി വരുന്നത്. ബുണ്ടെസ്ലിഗയിൽ എസ്‌സി ഫ്രീബർഗിനെതിരായ 3-1 വിജയത്തിനിടെ പ്രതിരോധ സഹതാരം വില്ലി ഓർബനുമായി കൂട്ടിയിടിക്കുകയും നിർഭാഗ്യവശാൽ ഗ്വാർഡിയോയുടെ മൂക്കിന് പരുക്കേൽക്കുകയും ചെയ്തു.

താരത്തിന് ലോകകപ്പ് നഷ്ടമായേക്കും എന്ന് കരുതിയെങ്കിലും ശസ്ത്രക്രിയയ്ക്കുശേഷം ഡോക്ടറുടെ നിർദേശാനുസരമാണ് ഗ്വാർഡിയോൾ മാസ്ക്ധ രിച്ച് കളിക്കാൻ ഇറങ്ങിയത്. ഖത്തർ ലോകകപ്പിൽ തുടക്കം മുതൽ ക്രൊയേഷ്യൻ ടീമിന്‍റെ ഭാഗമായിരുന്നു ഗ്വാർഡിയോൾ. പുകൾപെറ്റ ക്രൊയേഷ്യൻ പ്രതിരോധനിരയിലെ കരുത്തനാണ് ഈ 20 കാരൻ.

Story Highlights: Why Croatia’s Josko Gvardiol is wearing a mask at FIFA World Cup 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top