സുബൈദയെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസ്; ഒന്നാം പ്രതി അബ്‍ദുൾ ഖാദറിന് ജീവപര്യന്തം

കാസർഗോഡ് ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒന്നാം പ്രതി അബ്‍ദുൾ ഖാദറിന് ജീവപര്യന്തം ശിക്ഷ. കാസർഗോഡ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. ( Zubaidah murder case Abdul Khader life imprisonment ).
Read Also: മൂകയും ബധിരയുമായ പതിനഞ്ചുകാരിയെ കൈകാൽ ബന്ധിച്ച് ക്രൂരമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം
കൊലപാതകം, ഭവനഭേദനം, കവർച്ചയ്ക്കായി ക്രൂരമായി പരുക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. കേസിലെ മൂന്നാം പ്രതി അർഷാദിനെ കോടതി വെറുതെവിട്ടിരുന്നു. അതേസമയം രണ്ടാം പ്രതി സുള്ള്യ അസീസ് മറ്റൊരു കേസിനായി കർണാടകയിൽ എത്തിച്ച ഘട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.
അസീസില്ലാതെയാണ് കേസിലെ വിചാരണ നടപടികൾ പൂർത്തിയാക്കിയത്. 2018 ജനുവരി 17 നാണ് സുബൈദയെ കവർച്ചയ്ക്കായി പ്രതികൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
Story Highlights: Zubaidah murder case Abdul Khader life imprisonment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here